വയലിന് സമീപത്ത് ചത്ത നിലയില്‍ 25 കുരങ്ങന്മാർ. തെലങ്കാനയിലെ മഹബൂബാബാദ് ജില്ലയിലെ കുരവി ഗ്രാമത്തിലെ ബൻജാരെ താണ്ടയിലാണ് 25ഓളം കുരങ്ങന്മാരെ ചത്ത നിലയില്‍ കണ്ടെത്തിയത്. പാടത്തിന് സമീപത്തായി കൂട്ടിയിട്ട നിലയിലായിരുന്നു ഇവയുടെ മൃതദേഹം കണ്ടെത്തിയത്. കുരങ്ങന്മാരുടെ ശല്യം രൂക്ഷമായ മേഖലയില്‍ സംഭവം കണ്ടെത്തിയ നാട്ടുകാരാണ് വിവരം വനംവകുപ്പിനെ അറിയിച്ചത്. കുരങ്ങന്മാർക്ക് വിഷം നല്‍കിയതാണ് സംഭവമെന്നാണ് വനംവകുപ്പ് സംശയിക്കുന്നത്.
സംഭവത്തില്‍ പൊലീസും വനവകുപ്പും റവന്യൂ വിഭാഗവും സംയുക്തമായാണ് അന്വേഷണം നടത്തുന്നത്. പ്രതികളെ ഉടൻ കണ്ടെത്തുമെന്നാണ് പൊലീസ് വിശദമാക്കുന്നത്. 2020ലും മേഖലയില്‍ സമാന രീതിയിലുള്ള സംഭവമുണ്ടായിരുന്നു. അന്ന് 40 കുരങ്ങന്മാരാണ് ചത്തത്. വിഷം നല്‍കിയ ശേഷം കുരങ്ങന്മാരെ ചാക്കില്‍ കെട്ടി വച്ച നിലയിലാണ് 2020ല്‍ കണ്ടെത്തിയത്. സനിഗാപുരത്തിന് സമീപത്തെ മലയുടെ സമീപത്തായിരുന്നു ഈ സംഭവം. അഴുകിയ നിലയില്‍ ആയിരുന്നതിനാല്‍ ചത്ത കുരങ്ങന്മാരെ പോസ്റ്റ്മോർട്ടം ചെയ്യുന്നതില്‍ വലിയ ബുദ്ധിമുട്ടാണ് ഉണ്ടായത്.
ഏറെക്കാലമായി മഹബൂബാബാദില്‍ കുരങ്ങുശല്യം രൂക്ഷമാണ്. കൃഷിയിടങ്ങളിലും വീടുകളിലും വരെ കുരങ്ങുകള്‍ എത്തുന്നതും വലിയ രീതിയില്‍ നാശനഷ്ടമുണ്ടാക്കുന്നതും മേഖലയില്‍ പതിവാണ്. കുരങ്ങുശല്യം മൂലം പുറത്തിറങ്ങാനാവാത്ത അവസ്ഥയും നാട്ടുകാർ നേരിടുന്നുണ്ട്. മറ്റൊരു സംഭവത്തില്‍ 2024 നവംബറില്‍ ഉത്തർ പ്രദേശിലെ ഹത്രാസില്‍ 145 കുരങ്ങന്മാരെ എഫ്സിഐ ഗോഡൌണിന് സമീപം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയിരുന്നു. ഗോതമ്ബ് ചാക്കുകളില്‍ നിന്ന് കീടങ്ങളെ തടയാൻ പ്രയോഗിച്ച കീടനാശിനി ശ്വസിച്ചാണ് കുരങ്ങന്മാർ ചത്തതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ വിശദമായത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?