കായംകുളത്തെ ദമ്ബതികളുടെ മരണം; ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ജീവനൊടുക്കിയതെന്ന് പൊലീസ്

  • 27/01/2025

കായംകുളത്ത് ദമ്ബതികളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭാര്യയുടെ മരണം കൊലപാതകമെന്ന് പൊലീസ്. കൃഷ്ണപുരം കൊച്ചുമുറി വാലയ്യത്ത് വീട്ടില്‍ സുധൻ (60) ഭാര്യ സുഷമ (54) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സുധനെ തൂങ്ങിമരിച്ച നിലയിലും ഭാര്യ സുഷമയെ കുളത്തില്‍ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. സുഷമയെ കൊലപ്പെടുത്തിയശേഷം ഭർത്താവ് സുധൻ ആത്മഹത്യ ചെയ്തതാണെന്ന് പൊലീസ് വ്യക്തമാക്കി.

തലയ്ക്കു പിന്നില്‍ മർദനമേറ്റതാണ് മരണകാരണമെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. സുഷമയെ മർദിച്ച്‌ കൊലപ്പെടുത്തി കുളത്തില്‍ തള്ളിയെന്നാണ് പൊലീസ് വിശദീകരണം. സുഷമയുടെ ശരീരത്തില്‍ മർദനമേറ്റ പാടുകളുണ്ട്. നട്ടെല്ലും വാരിയെല്ലും ഒടിഞ്ഞിട്ടുണ്ട്. സുഷമയെ കൊലപ്പെടുത്തി കുളത്തില്‍ ഉപേക്ഷിച്ചശേഷം സുധൻ (60) വീടിന് സമീപത്തെ പുളിമരത്തില്‍ തൂങ്ങി മരിക്കുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.

Related News