ദില്ലിയിലെ ബുരാരിയില്‍ നാലുനിലക്കെട്ടിടം തകർന്നുവീണു. ബുരാരിയിലെ ഓസ്‌കാർ പബ്ലിക്ക് സ്കൂളിനുസമീപം തിങ്കളാഴ്ച രാത്രി ഏഴ് മണിയോടെയാണ് അപകടം സംഭവിച്ചത്. നിരവധിപ്പേർ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന. പത്ത് പേരെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും രക്ഷപ്പെടുത്തി അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
14 ഉം ആറും വയസ്സുള്ള രണ്ട് പെണ്‍കുട്ടികളെയടക്കം 10 പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയതായി ഫയർ സർവീസസ് മേധാവി അതുല്‍ ഗാർഗ് പറഞ്ഞു. പഴയ ഫ്ലാറ്റ് സമുച്ചയമാണ് തകർന്നതെന്നാണ് പുറത്ത് വരുന്ന വിവരം. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. കെട്ടിടത്തിന്റെ ബലക്ഷയാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രഥമിക നിഗമനം. അഗ്നിരക്ഷാസേനാംഗങ്ങളും പൊലീസും പ്രദേശാവാസികളും ചേർന്ന് രക്ഷാപ്രവർത്തനം നടക്കുകയാണ്.
കെട്ടിടം തകർന്നുണ്ടായ അപകടം ദാരുണമായ സംഭവമാണെന്നും ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങളില്‍ സഹായിക്കാൻ പാർട്ടിയുടെ പ്രാദേശിക എംഎല്‍എയോടും പ്രവർത്തകരോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും ദില്ലി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ എക്സില്‍ കുറിച്ചു. അപകടം വളരെ സങ്കടകരമാണ്, ബുരാരിയില്‍ നിന്നുള്ള ആപ്പ് എംഎല്‍എ സഞ്ജീവ് ഝാ പാർട്ടി പ്രവർത്തകരുമായി ഉടൻ തന്നെ അവിടെയെത്തി ദുരിതാശ്വാസ-രക്ഷാപ്രവർത്തനങ്ങളില്‍ സഹായിക്കുന്നുണ്ട്, പ്രദേശവാസികള്‍ക്ക് സാധ്യമായ എല്ലാ വിധ സഹായവും ഉറപ്പുവരുത്തുമെന്ന് അരവിന്ദ് കെജ്രിവാള്‍ വ്യക്തമാക്കി.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?