ഗുരുതരമായ ട്രാഫിക് ലംഘനങ്ങൾ കോടതിയിലേക്ക് റഫർ ചെയ്യും; കനത്ത പിഴ ചുമത്തുമെന്ന് അധികൃതർ

  • 29/01/2025


കുവൈത്ത് സിറ്റി: ട്രാഫിക് നിയമത്തിലെ സമീപകാല ഭേദഗതികളിൽ ട്രാഫിക് വിഭാ​ഗം നേരിട്ട് പിഴ സ്വീകരിക്കുന്നതും ഗുരുതരമായ ലംഘനങ്ങൾക്കുള്ള കോടതി റഫറലുകളും തമ്മിൽ വ്യത്യാസമുണ്ടെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റിൽ നിന്നുള്ള ബ്രിഗേഡിയർ മുഹമ്മദ് അൽ സുബ്ഹാൻ പറയുന്നു. ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റിൽ നേരിട്ട് തന്നെ തന്നെ നിയമലംഘനങ്ങൾക്കുള്ള പിഴകൾ സ്വീകരിക്കും. എന്നാൽ, ഗുരുതരമായ ഒന്നിലധികം കുറ്റകൃത്യങ്ങൾ ചെയ്യുന്ന നിയമലംഘകരെ കോടതിയിലേക്ക് റഫർ ചെയ്യും.

കോടതിയിലേക്ക് റഫർ ചെയ്യുന്ന ഗുരുതരമായ ലംഘനങ്ങൾക്ക് 600 മുതൽ 1,000 കുവൈത്തി ദിനാർ വരെ പിഴയും ഒരു വർഷം മുതൽ മൂന്ന് വർഷം വരെ തടവും ലഭിക്കുമെന്ന് ബ്രിഗേഡിയർ അൽ സുബ്ഹാൻ വിശദീകരിച്ചു. റെഡ് സി​ഗ്നൽ തെറ്റിക്കുന്നത് ട്രാഫിക് വിഭാ​ഗം ഈടാക്കുന്ന പിഴ 150 കുവൈത്തി ദിനാർ ആണ്. എന്നാൽ, കേസ് കോടതിയിലേക്ക് റഫർ ചെയ്താൽ, പിഴ 600 കുവൈത്തി ദിനാറിൽ കുറയില്ല. അശ്രദ്ധമായ ഡ്രൈവിംഗ്, റേസിംഗ്, റെഡ് സി​ഗ്നൽ ലംഘിക്കുക, ഹൈവേകളിലോ റിംഗ് റോഡുകളിലോ എതിർദിശയിൽ വാഹനമോടിക്കുക തുടങ്ങിയവ ഗുരുതരമായ ലംഘനങ്ങളിൽ ഉൾപ്പെടുന്നു.

Related News