എലപ്പുള്ളിയിലെ ബ്രൂവറി അനുമതി വിവിധ സർക്കാർ വകുപ്പുകളുമായി ചർച്ച ചെയ്യാതെയാണെന്നുള്ള മന്ത്രിസഭാ നോട്ട് പുറത്ത് വിട്ട് പ്രതിപക്ഷനേതാവ്. മന്ത്രിസഭാ യോഗത്തിൻറെ നോട്ടിലും ഒയാസിസ് കമ്ബനിയെ പുകഴ്ത്തുന്നുണ്ട്. എത്ര കിട്ടിയെന്ന് പ്രതിപക്ഷനേതാവ് ആവർത്തിച്ചു ചോദിക്കുമ്ബോള്‍ വിശദീകരണത്തിനായി ഉച്ചക്ക് 2.45ന് എക്സൈസ് മന്ത്രി വാർത്താസമ്മേളനം വിളിച്ചു.
ജനുവരി 15 നാണ് മന്ത്രിസഭ യോഗത്തിന്റെ പരിഗണനക്ക് എലപ്പുള്ളിയില്‍ ഒയാസിസ് കമ്ബനിക്ക് അനുമതി നല്‍കാനുള്ള നോട്ട് വരുന്നത്. എക്സൈസ് മന്ത്രിയും മുഖ്യമന്ത്രിയും കണ്ട നോട്ടില്‍ മറ്റ് വകുപ്പുകളുമായി ആലോചിച്ചിട്ടില്ലെന്ന് വ്യക്തമായി പറയുന്നു. കൃഷി- ജലവിഭവവകുപ്പുകളൊന്നും അത് കൊണ്ട് അഭിപ്രായമൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്നും നോട്ടിലുണ്ട്. വിവിധ സംസ്ഥാനങ്ങളിലെ ഒയാസിസ് കമ്ബനിയുടെ പ്രവർത്തനങ്ങളെ നോട്ടിലും പുകഴത്തുന്നുണ്ട്. മന്ത്രിസഭാ യോഗം അംഗീകരിച്ചതിന്റെ അടുത്ത ദിവസം തന്നെയാണ് അനുമതിക്കുള്ള ഉത്തരവിറക്കുന്നത്.
ഒരു കമ്ബനിക്ക് മാത്രമായുള്ള വഴിവിട്ട സഹായത്തിന്റെ തെളിവാണിതെന്നാണ് പ്രതിപക്ഷനേതാവിന്റെ ആരോപണം, എത്രി കിട്ടിയെന്ന് വ്യക്തമാക്കണമെന്ന് വിഡി സതീശൻ ചോദിച്ചു. നയംമാറ്റത്തിന് അനുസരിച്ചാണ് അനുമതി എന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറിയും എക്സൈസ് മന്ത്രിയും വിശദീകരിക്കുന്നത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?