കുംഭമേള ദുരന്തത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനും കേന്ദ്രസര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം. വിഐപികള്‍ക്ക് പിന്നാലെ പോയ യോഗി സര്‍ക്കാര്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താതെ സാധാരണക്കാരായ തീര്‍ത്ഥാടകരുടെ ജീവന്‍ ബലി കഴിച്ചെന്ന് കോണ്‍ഗ്രസ്, ആംആദ്മി പാര്‍ട്ടി, സമാജ് വാദി പാര്‍ട്ടി തുടങ്ങിയ കക്ഷികള്‍ കുറ്റപ്പെടുത്തി. ദില്ലി തെരഞ്ഞെടുപ്പടക്കം നടക്കാനിരിക്കേ കുംഭമേളയിലെ വീഴ്ച ബിജെപിക്ക് തിരിച്ചടിയായേക്കാം.
144 വര്‍ഷങ്ങള്‍ക്ക് ശേഷം സൂര്യന്‍ ചന്ദ്രന്‍ ബുധന്‍ വ്യാഴം എന്നീ ഗ്രഹങ്ങള്‍ പ്രത്യേക ക്രമീകരണത്തില്‍ വരുന്ന കുംഭമേളയിലെ ത്രിവേണി യോഗയിലേക്ക് രാജ്യമൊട്ടാകെയുള്ള തീര്‍ത്ഥാടകരെ യുപി സര്‍ക്കാരും സന്യാസി സമൂഹവും ക്ഷണിക്കുകയായിരുന്നു. അപൂര്‍വാവസരത്തിലെ സ്നാനത്തില്‍ പങ്കെടുക്കാന്‍ കോടിക്കണക്കിന് പേരാണ് പ്രയാഗ് രാജിലേക്കെകത്തിയത്.
10 കോടി പേര്‍ ഇന്നലെയെത്തിയെന്നാണ് സര്‍ക്കാരിന്‍റെ കണക്ക്. ഇത്രയും ആളുകളെ ഉള്‍ക്കൊള്ളാനുള്ള ക്രമീകരണങ്ങള്‍ അവിടെയില്ലായിരുന്നുവെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നത്. അമിത്ഷായടക്കമുള്ള വിഐപികള്‍ കഴിഞ്ഞ ദിവസം സ്നാനത്തിനെത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ത്രിവേണി സംഗമത്തില്‍ സ്നാനം നടത്തും. നിര നീളുന്നതോടെ ശ്രദ്ധ വിഐപികളിലേക്ക് മാത്രം ചുരുങ്ങിയെന്നാണ് ആക്ഷേപം.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?