കാലാവസ്ഥ പ്രവചനം പോലെ തലസ്ഥാനത്ത് മഴ തുടങ്ങി, വരും മണിക്കൂറില്‍ 4 ജില്ലകളില്‍ ഇടിമിന്നല്‍ മഴ സാധ്യത

  • 31/01/2025

കാലാവസ്ഥ പ്രവചനം പോലെ തിരുവനന്തപുരം ജില്ലയിലടക്കം വൈകുന്നേരത്തോടെ മഴ തുടങ്ങി. തെക്കൻ കേരളത്തിലെ വിവിധ ജില്ലകളിലാണ് ഇന്ന് വൈകുന്നേരം നേരിയ തോതില്‍ മഴ ലഭിച്ചത്. വരും മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് പ്രവചിച്ചിട്ടുണ്ട്.

രാത്രി 9 മണിയോടെ പുറത്തിറക്കിയ അറിയിപ്പ് പ്രകാരം അടുത്ത 3 മണിക്കൂറില്‍ ഈ ജില്ലകളില്‍ ഇടിമിന്നലോടെയുള്ള മഴയ്ക്കൊപ്പം 40 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് കേരളത്തില്‍ മഴ സാധ്യതയുണ്ടെന്ന സൂചനയാണ് നല്‍കുന്നത്.

Related News