മാന്നാറില്‍ വൃദ്ധ ദമ്ബതികള്‍ മരിച്ച സംഭവം‍‌; വീടിന് പെട്രോള്‍ ഒഴിച്ചു തീകൊളുത്തിയെന്ന് മകൻ, കസ്റ്റഡിയില്‍

  • 31/01/2025

മാന്നാറില്‍ വീടിന് തീപിടിച്ച്‌ വൃദ്ധ ദമ്ബതികള്‍ മരിച്ച സംഭവത്തില്‍ മകൻ വിജയൻ കുറ്റം സമ്മതിച്ചതായി സൂചന. സ്വത്ത് തർക്കത്തെ തുടർന്നുണ്ടായ പ്രകോപനമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു. വീടിന് പെട്രോള്‍ ഒഴിച്ച്‌ തീയിട്ടതാണെന്ന് വിജയൻ സമ്മതിച്ചു. 

ഇന്ന് രാവിലെയാണ് ചെങ്ങന്നൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്. ചെന്നിത്തല കോട്ടമുറി കൊറ്റോട്ട് വീട്ടില്‍ രാഘവൻ (92), ഭാര്യ ഭാരതി (90) എന്നിവരെയാണ് പുലർച്ചെ വീടിന് തീപിടിച്ച്‌ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. 

ഇവർക്ക് അഞ്ച് മക്കളാണുള്ളത്. മൂന്നാമത്തെ മകനാണ് വിജയൻ. ഇയാള്‍ ഭാര്യയും മക്കളുമായി പിണങ്ങി കഴിയുകയാണ്. ഇടയ്ക്ക് രാഘവനും ഭാരതിയും താമസിക്കുന്ന വീട്ടിലേക്ക് എത്താറുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഇയാള്‍ മദ്യപിച്ച്‌ വീട്ടിലെത്തി ബഹളമുണ്ടാക്കുകയും രാഘവനെ ക്രൂരമായി മർദിക്കുകയും ചെയ്തിരുന്നു.

Related News