ദഹനവ്യവസ്ഥയുടെയും കരൾ രോഗങ്ങളുടെയും ചികിത്സയിൽ കുവൈത്ത് മുന്നേറിയെന്ന് ആരോ​ഗ്യ മന്ത്രി

  • 01/02/2025


കുവൈത്ത് സിറ്റി: ആത്മാർത്ഥമായ പരിശ്രമത്തിൻ്റെയും അന്താരാഷ്ട്ര സ്ഥാപനങ്ങളുമായുള്ള ഫലപ്രദമായ സഹകരണത്തിൻ്റെയും ഫലമായി കഴിഞ്ഞ വർഷങ്ങളിൽ ദഹനവ്യവസ്ഥയുടെയും കരൾ രോഗങ്ങളുടെയും ചികിത്സയിൽ കുവൈത്ത് ഗുണപരമായ കുതിച്ചുചാട്ടം കൈവരിച്ചതായി ആരോഗ്യമന്ത്രി ഡോ.അഹമ്മദ് അൽ അവാദി. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 30-ലധികം ശാസ്ത്രീയ പഠനങ്ങൾ നടത്തി ഗവേഷണത്തിനും പഠനത്തിനുമുള്ള കേന്ദ്രമായി മാറിയ മുബാറക് അൽ-കബീർ ഹോസ്പിറ്റലിലെ ഹയാ അൽ-ഹബീബ് ഡൈജസ്റ്റീവ് സിസ്റ്റം സെൻ്റർ കുവൈത്തിന് അഭിമാനിക്കാവുന്ന ഏറ്റവും പ്രധാനപ്പെട്ട നേട്ടങ്ങളിലൊന്നാണ്. 

ഇൻ്റർനാഷണൽ ബവൽ അൾട്രാസൗണ്ട് ഓർഗനൈസേഷൻ്റെ (IBUS) മിഡിൽ ഈസ്റ്റിലെ ആദ്യത്തെ പരിശീലന കേന്ദ്രമായി അന്താരാഷ്ട്ര അംഗീകാരം നേടിയ അൽ അമീരി ഹോസ്പിറ്റലിലെ തുനയൻ അൽ ഗാനിം ഡൈജസ്റ്റീവ് സിസ്റ്റം സെൻ്ററിനെയും അദ്ദേഹം പരാമർശിച്ചു. ജാബർ അൽ-അഹമ്മദ് ഹോസ്പിറ്റലിലെ കരൾ മാറ്റിവയ്ക്കൽ യൂണിറ്റിന് അന്താരാഷ്ട്ര ആശുപത്രികളുമായി ഏകോപിപ്പിച്ച് കഴിഞ്ഞ കുറച്ച് വർഷങ്ങളായി 123-ലധികം കുവൈത്ത് രോഗികൾക്ക് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ നടത്താനും കഴിഞ്ഞുവെന്ന് ആരോ​ഗ്യ മന്ത്രി പറഞ്ഞു.

Related News