സുരേഷ് ഗോപി ജീര്‍ണിച്ച മനസ്സിനുടമ, ഉന്നതകുലത്തില്‍ ജനിക്കാത്തതില്‍ ദുഖമുള്ളയാളാണ് അദ്ദേഹം: എം.ബി രാജേഷ്

  • 02/02/2025

ജീർണ്ണിച്ച മനസ്സിന് ഉടമയാണ് സുരേഷ് ഗോപിയെന്ന് മന്ത്രി എം.ബി രാജേഷ്. സുരേഷ് ഗോപിയുടെ പരാമർശം പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ലെന്നും ഉയർന്ന ജാത്യാധിഷ്ഠിത ചിന്തയില്‍ നിന്നാണ് അദ്ദേഹം സംസാരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

'ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളെക്കാള്‍ മുന്നിലായി പോയതിന്റെ ശിക്ഷയാണ് കേരളം അനുഭവിക്കുന്നതെന്ന് ജോർജ് കുര്യൻ തന്നെ സമ്മതിക്കുന്നുണ്ട്. കേരളം മുമ്ബിലെത്തിയത് ബിജെപിയും അവരുടെ രാഷ്ട്രീയവും ഇവിടെ വേര് പിടിക്കാത്തത് കൊണ്ടാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളുടെ നിലയിലേക്ക് താഴാൻ കേരളം ഉദ്ദേശിക്കുന്നില്ല'- എം.ബി രാജേഷ് പറഞ്ഞു.

Related News