മഹാകുംഭമേളക്കിടെയുണ്ടായ അപകടത്തിന്‍റെ പശ്ചാത്തലത്തില്‍ തീര്‍ഥാടനത്തിന് സുരക്ഷ ഉറപ്പാക്കാന്‍ മാര്‍ഗ നിര്‍ദേശം പുറപ്പടുവിക്കണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി സുപ്രീം കോടതി പരിഗണിച്ചില്ല.
കുംഭമേളയില്‍ നടന്ന ദുരന്തം തീര്‍ത്തും നിര്‍ഭാഗ്യകരമാണെന്ന് അഭിപ്രായപ്പെട്ട സുപ്രീംകോടതി ഹര്‍ജിക്കാരനോട് ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദേശിച്ചു. നിര്‍ഭാഗ്യകരമായ സംഭവമാണെന്നും ആശങ്കാജനകമാണെന്നും ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയും പി വി സഞ്ജയ് കുമാറും അടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി. അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ ജുഡീഷ്യല്‍ കമ്മീഷന്‍ ഇതിനകം രൂപീകരിച്ചിട്ടുണ്ടെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാരിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹ്തഗി പറഞ്ഞു.
കുംഭമേള ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും വിഷയവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ മറ്റ് ഹര്‍ജികള്‍ നിലനില്‍ക്കുന്നുണ്ടെന്നും മുകുള്‍ റോഹ്തഗി സുപ്രീംകോടതിയെ അറിയിച്ചു. ഇതോടെയാണ് ഹര്‍ജിക്കാരനോട് അലഹബാദ് ഹൈക്കോടതിയെ സമീപിക്കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?