ബജറ്റ് വന്ന ശേഷം കേരളത്തോട് കേന്ദ്ര അവഗണനയെന്ന് വ്യാപക രീതിയില്‍ പ്രചരിപ്പിക്കുന്നുവെന്നും. ഇത് തെറ്റാണെന്നും ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രന്‍ പറഞ്ഞു .കണക്കുകള്‍ക്ക് കള്ളം പറയാനാവില്ല. കേന്ദ്രം കേരളത്തെ ബജറ്റില്‍ കൈയ്യയച്ച് സഹായിച്ചിട്ടുണ്ട്..ഏത് വിഷയത്തിലായാലും കേന്ദ്രം കേരളത്തെ സഹായിച്ചു.ഇഷ്ടമില്ലാത്ത അച്ചി തൊട്ടതൊക്കെ കുറ്റം എന്ന രീതിയിലാണ് കേരളത്തിന് കേന്ദ്രത്തോട് ഉള്ള മനോഭാവം.കേന്ദ്ര അവഗണനയല്ല കേരളത്തിന്‍റെ ധനകാര്യ മാനേജ്മെന്‍റാണ് സംസ്ഥാനത്തിന്‍റെ സാമ്ബത്തിക പ്രതിസന്ധിക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു
UPA സർക്കാർ നല്‍കിയതിനേക്കാള്‍ സഹായം BJP സർക്കാർ നല്‍കിയിട്ടുണ്ട്.ബജറ്റില്‍ കേന്ദ്രം കേരളത്തെ അവഗണിച്ചുവെന്ന പരാതി അടിസ്ഥാനരഹിതമാണ് 10 വർഷത്തെ ചരിത്രം പരിശോധിച്ചാല്‍ 370 കോടി രൂപ ശരാശരി ഒരു വർഷം റെയില്‍വേ വികസനത്തിന് കിട്ടിയിട്ടുണ്ട്. ശബരി രൂപ ശരാശരി ഒരു വർഷം റെയില്‍വേ വികസനത്തിന് കിട്ടിയിട്ടുണ്ട്.ശബരി റെയില്‍പാത യാഥാർത്ഥ്യമാവാത്തതില്‍ കേന്ദ്രത്തിന് വീഴ്ചയില്ല. സംസ്ഥാന സർക്കാരാണ് പദ്ധതിക്ക് തടസ്സം.കേരളത്തിലെ എല്ലാ റെയില്‍വെ പദ്ധതികള്‍ക്കും കേന്ദ്രം അനുമതി നല്‍കിയിട്ടുണ്ട്. സംസ്ഥാന സർക്കാറാണ് ഇതുമായി സഹകരിക്കാത്തതെന്നും കെസുരേന്ദ്രന്‍ പറഞ്ഞു
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?