കിഫ്ബി റോഡുകള്‍ക്ക് യൂസര്‍ ഫീ, ബില്ല് അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ നീക്കം

  • 04/02/2025

പ്രതിഷേധങ്ങള്‍ക്കിടെയും കിഫ്ബി നിര്‍മിക്കുന്ന സംസ്ഥാനത്തെ റോഡുകള്‍ക്ക് യൂസര്‍ ഫീ ഏര്‍പ്പെടുത്താനുള്ള നീക്കവുമായി സര്‍ക്കാര്‍ മുന്നോട്ട്. കരട് നിയമം തയ്യാറാക്കി ബില്ല് അവതരിപ്പിക്കാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍. 

നിയമസഭ ബജറ്റ് സമ്മേളനത്തില്‍ തന്നെ ബില്ല് കൊണ്ടുവരാനാണ് സര്‍ക്കാര്‍ നീക്കം. കിഫ്ബി നിര്‍മിച്ച സംസ്ഥാന പാതകളിലൂടെ 15 കിലോമീറ്ററിന് മുകളില്‍ യാത്ര ചെയ്യുന്നവരില്‍ നിന്നായിരിക്കും യൂസര്‍ ഫീസ് വാങ്ങുകയെന്നാണ് കരട് നിയമത്തില്‍ പറയുന്നത്.

Related News