നിര്‍ണായക തീരുമാനം നാളത്തെ മന്ത്രിസഭാ യോഗത്തില്‍ ഉണ്ടാകും; 'സംസ്ഥാനത്തേക്ക് സ്വകാര്യ സര്‍വകലാശാലകള്‍ക്ക് സ്വാഗതം'

  • 04/02/2025

സംസ്ഥാനത് സ്വകാര്യ സർവ്വകലാശാലകള്‍ വരും. ബില്‍ നാളത്തെ മന്ത്രിസഭാ യോഗത്തില്‍ പരിഗണിക്കും. സ്വകാര്യ സർവ്വകലാശാലകള്‍ക്ക് അനുമതി നല്‍കാൻ സിപിഎം നേരത്തെ തന്നെ രാഷ്ട്രീയ തീരുമാനം എടുത്തിരുന്നു. എസ്‌സി - എസ്‌ടി, ഒബിസി വിഭാഗങ്ങള്‍ക്ക് സംവരണത്തിന് വ്യവസ്ഥയോടെയാകും സ്വകാര്യ സർവകലാശാലകള്‍ക്ക് അനുമതി നല്‍കുക. ശ്യാം ബി മേനോൻ കമ്മിറ്റി മുന്നോട്ട് വെച്ച ശുപാർശകള്‍ അംഗീകരിച്ചാണ് സർക്കാർ തീരുമാനം.

സർക്കാർ നിയന്ത്രണം, ഫീസ്, തുടങ്ങി നിരവധി വിഷയങ്ങളില്‍ ചോദ്യങ്ങളേറെയുണ്ട്. കാലത്തിനനുസരിച്ചുള്ള മാറ്റത്തിനും വലിയ നിക്ഷേപത്തിനുമാണ് സംസ്ഥാനം ഇതിലൂടെ നീക്കം നടത്തുന്നത്. വിദേശ സർവകലാശാലകള്‍ വേണ്ടെന്നും സ്വകാര്യ സർവകലാശാലകള്‍ സർക്കാർ മേല്‍നോട്ടത്തിലായിരിക്കണമെന്നുമാണ് ഇക്കാര്യത്തില്‍ സിപിഎമ്മിൻ്റെ വിദ്യാർത്ഥി സംഘടനയായ എസ്‌എഫ്‌ഐയുടെ നിലപാട്.

Related News