ചോദ്യ പേപ്പര്‍ ചോര്‍ച്ച; എംഎസ് സൊല്യൂഷൻസിലെ രണ്ട് അധ്യാപകര്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

  • 04/02/2025

ചോദ്യ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് എംഎസ് സൊല്യൂഷൻസിലെ രണ്ട് അധ്യാപകർ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍. പുലർച്ചെ 4.30 ഓടെ കൊടുവള്ളി വാവാട്ടെ താമസസ്ഥലത്ത് എത്തിയാണ് അധ്യാപകരായ ഫഹദ്, ജിഷ്ണു എന്നിവരെ കസ്റ്റഡിയില്‍ എടുത്തത്. എംഎസ് സൊല്യൂഷൻസ് ഉടമ മുഹമ്മദ് ഷുഹൈബ് ഒളിവിലാണ്. ഇയാള്‍ക്കെതിരെ തിരച്ചില്‍ നോട്ടിസ് പുറത്തുവിട്ടു.

കഴിഞ്ഞ മൂന്ന് പാദവാർഷിക പരീക്ഷകളിലായി പൊതുവിദ്യാലയങ്ങളിലെ ചോദ്യക്കടലാസ് എംഎസ് സൊല്യൂഷൻസ് യുട്യൂബ് ചാനലിലൂടെ ചോർത്തി നല്‍കിയിരുന്നതായി വിദ്യാഭ്യാസ വകുപ്പ് കണ്ടെത്തിയിരുന്നു.

2017ല്‍ ആരംഭിച്ച ചാനലിന്റെ വ്യൂവർഷിപ്പില്‍ വൻ വർധനയുണ്ടായത് കഴിഞ്ഞ ക്രിസ്മസ് പരീക്ഷയുടെ ചോദ്യങ്ങള്‍ പ്രവചിച്ച ശേഷമാണ്. മാർച്ചില്‍ എസ്‌എസ്‌എല്‍സി പരീക്ഷയുടെയും ഇക്കൊല്ലത്തെ ഓണം, ക്രിസ്മസ് പരീക്ഷകളുടെയും സമയത്ത് എണ്ണം പിന്നെയും കൂടി. കഴിഞ്ഞദിവസങ്ങളിലെ എസ്‌എസ്‌എല്‍സി, പ്ലസ് വണ്‍ പരീക്ഷകളില്‍ ചോദ്യങ്ങള്‍ ക്രമനമ്ബർ പോലും തെറ്റാതെ അതേപടി പ്രവചിച്ചത് രണ്ട് ലക്ഷത്തോളം പേരാണു കണ്ടത്.

Related News