'വഴിയടച്ച്‌ രാഷ്ട്രീയ പാര്‍ട്ടികളുടെ പരിപാടികള്‍ തടയാതിരുന്നത് മനഃപ്പൂര്‍വമല്ല', ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് ഡിജിപി

  • 05/02/2025

സംസ്ഥാനത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ വഴിയടച്ച്‌ നടത്തിയ പരിപാടികള്‍ നടത്തിയതില്‍ ഖേദം പ്രകടിപ്പിച്ചും മാപ്പപേക്ഷിച്ചും പൊലീസ് മേധാവി ഹൈക്കോടതി. ഡിവിഷന്‍ ബെഞ്ചില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഡിജിപി മാപ്പപേക്ഷിച്ചിരിക്കുന്നത്. 

ഹൈക്കോടതിയുടെ ഉത്തരവ് ലംഘിക്കാന്‍ ഉദ്ദേശമില്ലായിരുന്നുവെന്ന് ഡിജിപി വ്യക്തമാക്കി. കോടതിയലക്ഷ്യ നടപടികളില്‍ നിന്നും ഒഴിവാക്കണമെന്നും സംസ്ഥാന പൊലീസ് മേധാവി സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടു.

വഴിയടച്ച്‌ പരിപാടികള്‍ നടത്തിയതില്‍ ഹൈക്കോടതി നേരത്തെ കടുത്ത പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. സിപിഎം പാളയം ഏരിയ കമ്മിറ്റി സമ്മേളനമുള്‍പ്പെടെ സംസ്ഥാനത്ത് നിരവധി പരിപാടികള്‍ ഇത്തരത്തില്‍ വഴിയടച്ച്‌ നടന്നിരുന്നു. ഇതിനെതിരെ ഹൈക്കോടതി രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇത്തരം സമരങ്ങള്‍ തടയാതിരുന്നത് മനപ്പൂര്‍വമല്ലെന്നും കോടതിയലക്ഷ്യ നടപടികളില്‍ നിന്നും തന്നെ ഒഴിവാക്കണമെന്നും ഡിജിപി സത്യവാങ് മൂലത്തില്‍ പറഞ്ഞു.

Related News