യുഎസില്‍ നിന്ന് നാടുകടത്തപ്പെട്ട ഇന്ത്യക്കാരെ വിലങ്ങിട്ട് അപമാനിച്ചത് ദുഃഖകരം : കോണ്‍ഗ്രസ്

  • 05/02/2025

അമേരിക്ക അനധികൃത കുടിയേറ്റക്കാരെന്ന് കണ്ടെത്തി നാടുകടത്തിയ ഇന്ത്യാക്കാരെ വിലങ്ങണിയിച്ചതില്‍ കടുത്ത പ്രതിഷേധം അറിയിച്ച്‌ കോണ്‍ഗ്രസ്. ഇന്ത്യക്കാരെ വിലങ്ങ് അണിയിച്ച്‌ അപമാനിക്കുന്ന തരത്തിലുള്ള ചിത്രങ്ങള്‍ കണ്ടിട്ട് ഇന്ത്യക്കാരനെന്ന നിലയില്‍ ദുഃഖം തോന്നുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര പറഞ്ഞു.

2013 ഡിസംബറില്‍ ഇന്ത്യന്‍ നയതന്ത്രജ്ഞ ദേവയാനി ഖോബ്രഗഡെയെ കൈ വിലങ്ങ് അണിയിച്ച്‌ വസ്ത്രം അഴിച്ചു പരിശോധന നടത്തിയ സംഭവം ഓര്‍മ്മ വരുന്നു. സംഭവത്തില്‍ അന്നത്തെ വിദേശകാര്യ സെക്രട്ടറി സുജാത സിങ് യുഎസ് അംബാസഡര്‍ നാന്‍സി പവലിനെ വിളിച്ച്‌ കടുത്ത അതൃപ്തി അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ദേവയാനി ഖോബ്രഗഡെയോട് അമേരിക്ക ഖേദം പ്രകടിപ്പിച്ചിരുന്നുവെന്നും കോണ്‍ഗ്രസ് ഓര്‍മ്മിപ്പിച്ചു.

Related News