സിപിഎം കാസര്‍കോട് ജില്ലാ സമ്മേളനത്തില്‍ മുഖ്യമന്ത്രിക്കും സെക്രട്ടറി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കുമെതിരെ രൂക്ഷവിമര്‍ശനം

  • 05/02/2025

സിപിഎം കാസർകോഡ് ഇടുക്കി ജില്ലാ സമ്മേളനങ്ങളില്‍ സർക്കാറിനെതിരെ വിമർശനങ്ങള്‍ ഉയർന്നു. കാസർകോട് ജില്ലാ സമ്മേളനത്തില്‍ മുഖ്യമന്ത്രിക്കും സംസ്ഥാന സെക്രട്ടറിക്കും നേതാക്കള്‍ക്കുമെതിരെ രൂക്ഷ വിമർശനമാണ് ഉണ്ടായത്. മുഖ്യമന്ത്രിയുടെ പ്രവർത്തന രീതികളും പെരുമാറ്റവും ചില പരാമർശങ്ങളും ജനങ്ങളെ പാർട്ടിയില്‍ നിന്നും അകറ്റാൻ ഇടയാക്കിയെന്നും ചിരിച്ചുകൊണ്ടിരുന്ന എം.വി ഗോവിന്ദൻ, സെക്രട്ടറിയായ ശേഷം ചിരി മാഞ്ഞു പോയെന്നും പ്രതിനിധികള്‍ പറഞ്ഞു.

തദ്ദേശസ്ഥാപനങ്ങളില്‍ ഏർപ്പെടുത്തിയ ചില നികുതി വർദ്ധനവുകള്‍ ജനങ്ങള്‍ക്ക് ഭാരമായി. ഇതിന് ഉത്തരവാദി തദ്ദേശ വകുപ്പ് മന്ത്രി എംബി രാജേഷാണെന്നും വിമർശനമുയർന്നു. ഇപി ജയരാജന്റെ പ്രസംഗം പലപ്പോഴും പാർട്ടിയെ പ്രതികൂട്ടിലാക്കുന്നു എന്നും ആരോപണമുയർന്നു.

Related News