രണ്ടാം പിണറായി സർക്കാരിന്റെ അവസാനത്തെ സമ്ബൂർണ ബജറ്റ് നാളെ

  • 06/02/2025

രണ്ടാം പിണറായി സർക്കാരിന്റെ അവസാനത്തെ സമ്ബൂർണ ബജറ്റാണ് നാളെ അവതരിപ്പിക്കാൻ പോകുന്നത്. 2025- 2026 സംസ്ഥാന ബജറ്റിനെ കേരളക്കര പ്രതീക്ഷകളോടെയാണ് കാത്തിരിക്കുന്നത്. കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലായ കേരളം 24,000 കോടിയുടെ പ്രത്യേക സാമ്ബത്തിക പാക്കേജുള്‍പ്പെടെ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. എന്നാല്‍ പാലക്കാട് ഐഐടിയുടെ നവീകരണത്തിനായി ഫണ്ട് അനുവദിക്കും എന്ന ഒറ്റ വാചകത്തില്‍ കേരളത്തെ കേന്ദ്രം ഒതുക്കുകയും ചെയ്തു. 

വയനാട്ടിലെ ചൂരല്‍മല- മുണ്ടക്കൈ ദുരന്തം കഴിഞ്ഞ വർഷം രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തങ്ങളില്‍ ഒന്നായിരുന്നു. കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലും, ഒരുപാട് ആരോപണങ്ങള്‍ക്കിടയിലും ഇപ്പോഴും ദുരിത ബാധിതരുടെ പുനരധിവാസ പ്രവർത്തനങ്ങള്‍ പുരോഗമിക്കുകയാണ്. കുവൈറ്റില്‍ മലയാളികള്‍ താമസിച്ച കെട്ടിടത്തിന് തീ പിടിച്ച്‌ മരിച്ച മലയാളികള്‍ക്ക് സഹായമുള്‍പ്പെടെ കേരളം നല്‍കി.

കഴിഞ്ഞ ബജറ്റില്‍പ്പറഞ്ഞ വിഴിഞ്ഞം-കൊല്ലം-പുനലൂർ വ്യാവസായിക സാമ്ബത്തിക വളർച്ചാമുനമ്ബ് പദ്ധതിക്ക് അംഗീകാരമായി. 1000 കോടി രൂപയുടെ തദ്ദേശ റോഡ്' പുനരുദ്ധാരണ പദ്ധതിക്ക് തുടക്കമിട്ടു. വർക്ക് നിയർ ഹോം പദ്ധതിക്ക് തുടക്കമിട്ടു. റബർ താങ്ങുവില 180 രൂപയാക്കി ഉയർത്തി. കേര (KERA) പദ്ധതി ആരംഭിച്ചു തുടങ്ങിയവ കേരളക്കര ഏറ്റെടുത്ത പദ്ധതികളാണ്.

Related News