മഹാ കുംഭമേളയില്‍ ഗംഗാ സ്നാനം ചെയ്യുന്നതിനിടെ 22കാരൻ ഒഴുക്കില്‍പ്പെട്ടു. ഗധ മാധവ് ഘട്ടില്‍ സ്നാനം ചെയ്യുന്നതിനിടെ യുവാവ് ശക്തമായ ഒഴുക്കില്‍പ്പെടുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട എൻഡിആർഎഫ് സംഘം ഉടനടി ഗംഗയിലേയ്ക്ക് ചാടുകയും യുവാവിനെ രക്ഷിച്ച് കരയ്ക്ക് എത്തിക്കുകയുമായിരുന്നു.
'ഗധാ മാധവ് ഘട്ടില്‍ ഗംഗയില്‍ സ്നാനം ചെയ്യുന്നതിനിടെ 22 വയസുള്ള ഒരു ഭക്തൻ ശക്തമായ ഒഴുക്കില്‍പ്പെട്ട് മുങ്ങിത്താഴാൻ തുടങ്ങി. സംഭവം ശ്രദ്ധയില്‍പ്പെട്ട എൻഡിആർഎഫ് രക്ഷാപ്രവർത്തകർ ഉടൻ തന്നെ ആഴമേറിയ പുഴയിലേയ്ക്ക് ചാടി മുങ്ങിത്താഴുകയായിരുന്ന യുവാവിന്റെ അടുത്തെത്തി സുരക്ഷിതമായി രക്ഷിച്ച് കരയ്ക്ക് എത്തിച്ചു'. എൻഡിആർഎഫ് പ്രസ്താവനയിലൂടെ അറിയിച്ചു.
അതേസമയം, ഫെബ്രുവരി 6ന് വൈകുന്നേരം 6 മണി വരെയുള്ള കണക്കുകള്‍ പ്രകാരം 71 ലക്ഷത്തോളം ആളുകളാണ് ത്രിവേണി സംഗമത്തില്‍ സ്നാനം ചെയ്തത്. ഇന്ന് മുതല്‍ മുതല്‍ പ്രയാഗ്രാജില്‍ ബസന്ത് പഞ്ചമി സ്നാനത്തിന് ശേഷം സാംസ്കാരിക പരിപാടികള്‍ പുനരാരംഭിക്കും. അടുത്ത നാല് ദിവസങ്ങളില്‍ ഗായകൻ ഹരിഹരൻ ഉള്‍പ്പെടെയുള്ള പ്രശസ്ത കലാകാരന്മാർ അവതരിപ്പിക്കുന്ന കലാപരിപാടികള്‍ അരങ്ങേറും. ഇന്ന് (ഫെബ്രുവരി 7) ഒഡീസി നർത്തകി ഡോണ ഗാംഗുലി, ഫെബ്രുവരി 8ന് പിന്നണി ഗായിക കവിതാ കൃഷ്ണമൂർത്തി, ഫെബ്രുവരി 9ന് ക്ലാസിക്കല്‍ നർത്തകി സോണാല്‍ മാൻസിംഗ്, ഗായകൻ സുരേഷ് വാഡ്കർ, ഫെബ്രുവരി 10ന് പ്രശസ്ത ഗായകൻ ഹരിഹരൻ എന്നിവരുള്‍പ്പെടെ വിവിധ കലാകാരന്മാർ പരിപാടികള്‍ അവതരിപ്പിക്കും.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?