പോക്‌സോ കേസ്; കുറ്റവിമുക്തനാക്കണമെന്ന യെദ്യൂരപ്പയുടെ ആവശ്യം തള്ളി കര്‍ണാടക ഹൈക്കോടതി

  • 07/02/2025

പോക്‌സോ കേസ് റദ്ദാക്കണമെന്ന കര്‍ണാടക മുന്‍മുഖ്യമന്ത്രിയും ബിജെപി നേതാവുമായ യെദ്യൂരപ്പയുടെ ആവശ്യം തള്ളി കര്‍ണാടക ഹൈക്കോടതി. യെദ്യൂരപ്പയുടെ പ്രായം പരിഗണിച്ച്‌ കേസില്‍ കോടതി മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയും ചെയ്തു. 

2024 മാര്‍ച്ച്‌ 14 നാണ് 81കാരനായ യെദ്യൂരപ്പക്കെതിരെ ലൈംഗിക അതിക്രമകേസ് രജിസ്റ്റര്‍ ചെയ്യുന്നത്. ഔദ്യോഗിക വസിതിയില്‍ സഹായം അഭ്യര്‍ത്ഥിച്ചു വന്ന 17കാരിക്ക് നേരെ അതിക്രമം നടത്തുകയും അശ്ലീല ചുവയോടെ സംസാരിക്കുകയും ചെയ്തെന്നായിരുന്നു പരാതി.

Related News