ആര്‍ ജി കര്‍ ബലാത്സംഗക്കൊല: ബംഗാള്‍ സര്‍ക്കാരിന്റെ അപ്പീല്‍ ഹൈക്കോടതി തള്ളി; സിബിഐയുടെ ഹര്‍ജി സ്വീകരിച്ചു

  • 07/02/2025

ആര്‍ ജി കര്‍ മെഡിക്കല്‍ കോളജില്‍ യുവ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസില്‍ പ്രതി സഞ്ജയ് റോയിക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചതിനെതിരെ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ കൊല്‍ക്കത്ത ഹൈക്കോടതി തള്ളി. അതേസമയം, വിധി ചോദ്യം ചെയ്തുകൊണ്ടുള്ള സിബിഐയുടെ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. 

ജസ്റ്റിസുമാരായ ദേബാംഗ്‌സു ബസക്, മുഹമ്മദ് സബ്ബാര്‍ റഷീദി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. പ്രതിക്ക് വിചാരണക്കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചത് കുറഞ്ഞുപോയെന്നും, വധശിക്ഷ നല്‍കണമെന്നുമാണ് ബംഗാള്‍ സര്‍ക്കാര്‍ അപ്പീലില്‍ ആവശ്യപ്പെട്ടിരുന്നത്. സമാന ആവശ്യം ഉന്നയിച്ചാണ് സിബിഐയും ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നത്.

Related News