തട്ടിപ്പ് നടന്നത് സ്കൂട്ടര്‍ വാഗ്ദാനം ചെയ്തെന്ന് പൊലീസ്; സിഎസ്‌ആര്‍ തട്ടിപ്പില്‍ വെളിപ്പെടുത്തലുമായി മുൻ കോര്‍ഡിനേറ്റര്‍

  • 07/02/2025

സിഎസ്‌ആർ ഫണ്ട് തട്ടിപ്പില്‍ പൊലീസ് അന്വേഷണം തുടരുന്നു. വൻ തട്ടിപ്പ് നടന്നത് സ്കൂട്ടർ വാഗ്ദാനം ചെയ്തെന്ന് പൊലീസ്. അനന്തകൃഷ്ണന്‍റെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചപ്പോള്‍ ലഭിച്ച രേഖകളില്‍ നിന്നാണ് നിഗമനം. 40000 പേരില്‍ നിന്നായി സ്കൂട്ടറിന് പകുതി പണമായ 60,000 രൂപ വാങ്ങിയതായ ബാങ്ക് രേഖകള്‍. 18,000 പേർക്ക് സ്കൂട്ടർ നല്‍കി.

ഒരു ലക്ഷത്തോളം പേരില്‍ നിന്ന് വാങ്ങിയ രേഖകള്‍ പൊലീസിന് കിട്ടി. 33,000 പരാതികളെങ്കിലും ഇനിയും വരാനുണ്ടെന്ന് പൊലീസ് കരുതുന്നു. 30,000 പേരില്‍ നിന്നാണ് ലാപ്ടോപ്പ് വാഗ്ദാനം ചെയ്ത് പണം വാങ്ങിയത്. 15,000 പേ‍ർക്ക് ലാപ്ടോപ്പ് വിതരണം ചെയ്തു. 25,000 രൂപയാണ് ലാപ്ടോപ്പിനായി വാങ്ങിയത്. 13,000 പേരില്‍ നിന്നും തയ്യല്‍ മെഷീനായി പണം വാങ്ങിയെങ്കിലും 13,000 മെഷീനും വിതരണം ചെയ്തത് അനന്തകൃഷ്ണൻ പൊലീസിന് മൊഴി നല്‍കി. രാസവളം വിതരണം ചെയ്യാനായി 20,000 പേരില്‍ നിന്നും പണം വാങ്ങി. 90,000 രൂപ വില വരുന്ന വളത്തിന് വാങ്ങിയത് 45,000 രൂപയാണ്. 17,000 രൂപയ്ക്ക് വളം വിതരണം ചെയ്തു. 

സിഎസ്‌ആ‍ർ ഫണ്ട് തട്ടിപ്പില്‍ തലസ്ഥാനത്ത് നടന്നതും വൻ തട്ടിപ്പെന്ന് മുൻ ജില്ലാ കോര്‍ഡിനേറ്റര്‍ പറയുന്നു. അനന്തകൃഷ്ണന്‍ കൂടാതെ ഇടുക്കിയില്‍ നിന്നുള്ള മുൻ പഞ്ചായത്ത് പ്രസിഡൻ്റ് ഷീബാ സുരേഷാണ് തട്ടിപ്പ് നേതൃത്വം നല്‍കിയതെന്നും മുൻ കോര്‍ഡിനേറ്റര്‍ പറഞ്ഞു.

Related News