നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ അവസാന മണിക്കൂറുകളിലെത്തി നില്‍ക്കുമ്ബോള്‍ രാജ്യ തലസ്ഥാനത്തെ ഭരണം ബി ജെ പി ഉറപ്പിച്ചിരിക്കുകയാണ്. വോട്ടെണ്ണല്‍ തുടങ്ങി ആദ്യ ഘട്ടത്തില്‍ എ എ പിക്ക് നേരിയ മുൻതൂക്കം നേടാനായെങ്കിലും അധികം വൈകാതെ തന്നെ പാർട്ടി ആസ്ഥാനത്ത് നിരാശ അലയടിക്കാൻ തുടങ്ങി. ദില്ലി തുടർച്ചയായ നാലാം തവണയും ആം ആദ്മി പാർട്ടി ഭരിക്കുമോ എന്ന ചോദ്യമാണ് ആദ്യ ഘട്ടത്തില്‍ വന്നതെങ്കിലും പിന്നീട് അങ്ങോട്ട് ബിജെപി നേട്ടമായിരുന്നു കാണാൻ സാധിച്ചത്.
കഴിഞ്ഞ 3 തെരഞ്ഞെടുപ്പുകളിലും ദില്ലിയിലെ രാഷ്ട്രീയ കളത്തില്‍ ആധിപത്യം സ്ഥാപിച്ചത് ആം ആദ്മി പാർട്ടിയാണ്. 2013 ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 31 സീറ്റുകളാണ് ലഭിച്ചിരുന്നത്. അധികാരം ലഭിക്കാൻ ആവശ്യമായ സീറ്റുകളില്‍ നിന്നും 5 സീറ്റുകളുടെ കുറവാണ് ബി ജെ പിക്ക് അന്നുണ്ടായിരുന്നത്. എഎപിക്ക് 28 സീറ്റുകളും, കോണ്‍ഗ്രസിന് 8 സീറ്റുകളും അന്ന് ലഭിച്ചു. സർക്കാർ രൂപീകരിച്ചെങ്കിലും വെറും 49 ദിവസം മാത്രമാണ് ഭരണം തുടർന്നത്. ഇതേതുടർന്ന് രാജ്യതലസ്ഥാനത്ത് രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തുകയായിരുന്നു. 2015 ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അരവിന്ദ് കെജ്‌രിവാള്‍ നയിച്ച എഎ പാർട്ടി 70 സീറ്റുകളില്‍ 67 സീറ്റുകളും നേടി വിജയിച്ചു. അന്ന് ബി ജെ പിക്ക് ലഭിച്ചത് വെറും 3 സീറ്റുകള്‍ മാത്രമായിരുന്നു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?