'സ്ഥാനാര്‍ത്ഥികള്‍ സംശുദ്ധരായിരിക്കണം, കെജ്‍രിവാള്‍ പണം കണ്ട് മതിമറന്നു'; വിമര്‍ശിച്ച്‌ അണ്ണാ ഹസാരെ

  • 08/02/2025

ദില്ലി തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാർട്ടി വൻതിരിച്ചടി നേരിട്ടതിന് പിന്നാലെ മുൻ മുഖ്യമന്ത്രി കെജ്‍രിവാളിനെതിരെ രൂക്ഷവിമർശനവുമായി അണ്ണാ ഹസാരെ. സ്ഥാനാർത്ഥികള്‍ സംശുദ്ധരായിരിക്കണമെന്ന് ചൂണ്ടിക്കാട്ടിയ ഹസാരെ കെജ്രിവാള്‍ പണം കണ്ട് മതി മറന്നുവെന്നും കുറ്റപ്പെടുത്തി. തൻ്റെ മുന്നറിയിപ്പുകള്‍ ചെവിക്കൊണ്ടില്ലെന്നും അണ്ണാ ഹസാരെ കൂട്ടിച്ചേർത്തു.

ദില്ലി നിയമസഭ തെരഞ്ഞെടുപ്പില്‍ 24 സീറ്റിലാണ് ആം ആദ്മി സാന്നിദ്ധ്യമറിയിച്ചിരിക്കുന്നത്. അതേ സമയം 46 സീറ്റിന്റെ ലീഡുമായി ബിജെപി മുന്നിട്ട് നില്‍ക്കുകയാണ്. കെജ്‍രിവാള്‍ പണത്തിന് പിന്നാലെ ഓടി വഴുതിവീണെന്ന് അണ്ണാ ഹസാരെ മുന്‍പും വിമര്‍ശനമുന്നയിച്ചിരുന്നു.

Related News