കാട്ടാന ആക്രമണത്തില്‍ മരിച്ച സോഫിയയുടെ കുടുംബത്തിന് 10 ലക്ഷം ധനസഹായം; പോസ്റ്റ്മോര്‍ട്ടം ഇന്ന്

  • 10/02/2025

പെരുവന്താനത്ത് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട സോഫിയയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച്‌ ജില്ലാ കലക്ടര്‍. ഇന്ന് തന്നെ ധനസഹായം നല്‍കുമെന്ന് കലക്ടര്‍ വി വിഗ്നേശ്വരി ഉറപ്പുനല്‍കി. ഇടുക്കി പെരുവന്താനത്തിന് സമീപം കൊമ്ബൻപാറയിലായിരുന്നു കാട്ടാന ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടത്. നെല്ലിവിള പുത്തൻ വീട്ടില്‍ സോഫിയ ഇസ്മയില്‍ (45) ആണ് മരിച്ചത്. 

സോഫിയയുടെ മകള്‍ക്ക് ജോലി നല്‍കുമെന്നും കലക്ടര്‍ ഉറപ്പുനല്‍കി. ഇതോടെ നാട്ടുകാർ തല്കാലത്തേക്ക് പ്രതിഷേധം അവസാനിപ്പിച്ചു. സോഫിയയുടെ മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം ചെയ്യും. പ്രതിഷേധത്തെ തുടർന്ന് ഇന്ന് പുലർച്ചെയാണ് മൃതദേഹം മാറ്റാൻ കഴിഞ്ഞത്. മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കി കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റും.

Related News