ദലൈലാമയുടെ സഹോദരന്‍ ഗ്യാലോ തോന്‍ഡുപ് അന്തരിച്ചു

  • 10/02/2025

ദലൈലാമയുടെ മുതിര്‍ന്ന സഹോദരനും ഇന്ത്യയിലെ പ്രവാസ ടിബറ്റന്‍ ഗവണ്‍മെന്റിന്റെ മുന്‍ ചെയര്‍മാനുമായിരുന്ന ഗ്യാലോ തോന്‍ഡുപ് അന്തരിച്ചു. 97 വയസ്സായിരുന്നു. പശ്ചിമബംഗാള്‍ കലിംപോങ്ങിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം.

1991 മുതല്‍ 1993 വരെ പ്രവാസ ടിബറ്റന്‍ ഗവണ്‍മെന്റില്‍ പ്രധാനമന്ത്രിയായും 1993 മുതല്‍ 1996 വരെ പ്രതിരോധമന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ദലൈലാമയുടെ മറ്റു സഹോദരങ്ങളില്‍ നിന്ന് വ്യത്യസ്തമായി ആത്മീയ ജീവിതത്തിന് പകരം വിദേശ വിദ്യാഭ്യാസം നേടിയ ഗ്യാലോ 1952 മുതല്‍ ഇന്ത്യയിലായിരുന്നു താമസിച്ചിരുന്നത്.

ദലൈലാമയ്‌ക്കൊപ്പം ടിബറ്റിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി തോന്‍ഡുപ് ശബ്ദമുയര്‍ത്തി. പ്രവാസ ടിബറ്റന്‍ സര്‍ക്കാരിനുവേണ്ടി അമേരിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങളുമായി നയതന്ത്രബന്ധം സ്ഥാപിക്കുന്നതിന് മുന്‍കൈയെടുത്തു. ചൈനീസ് ഗവണ്‍മെന്റുമായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തിട്ടുണ്ട്.

Related News