ഗാന്ധിനഗര്‍ സ്കൂള്‍ ഓഫ് നേഴ്സിങ്ങില്‍ റാഗിംഗ്, 5പേര്‍ കസ്റ്റഡിയില്‍

  • 11/02/2025

ഗാന്ധിനഗർ സ്കൂള്‍ ഓഫ് നേഴ്സിങ്ങില്‍ റാഗിംഗ് ചെയ്തതായി പരാതി. ഒന്നാംവർഷ വിദ്യാർഥികളെ മൂന്നാം വർഷ വിദ്യാർഥികള്‍ ക്രൂരമായി റാഗ് ചെയ്തെന്നാണ് പരാതി. മൂന്നാം വർഷ വിദ്യാർഥികളായ അഞ്ചുപേർക്കെതിരെ പൊലീസ് കേസെടുത്തു. ഈ 5 വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മൂന്നുമാസത്തോളം റാഗിംഗ് നീണ്ടുനിന്നാണ് പരാതിയിലുള്ളത്.

വിദ്യാർത്ഥികളുടെ സ്വകാര്യ ഭാഗങ്ങളില്‍ ഡമ്ബല്‍ തൂക്കിയിട്ട് ഉപദ്രവിച്ചുവെന്നും കോമ്ബസ് അടക്കമുള്ള ഉപകരണങ്ങള്‍ കൊണ്ട് മുറിവേല്‍പ്പിച്ചുവെന്നും പരാതിയില്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. 

Related News