മംഗലപുരത്ത് നിന്ന് തട്ടിക്കൊണ്ടുപോയ പതിനഞ്ചുകാരനെ കണ്ടെത്തി; 2 പേര്‍ പിടിയില്‍

  • 11/02/2025

മംഗലപുരത്ത് നിന്ന് തട്ടിക്കൊണ്ടുപോയ പതിനഞ്ചുകാരനെ കണ്ടെത്തിയതായി പൊലീസ്. ആറ്റിങ്ങലില്‍ വെച്ചാണ് കുട്ടിയെ കണ്ടെത്തിയത്. കീഴാറ്റിങ്ങലില്‍ റബർ തോട്ടത്തില്‍ തടഞ്ഞുവെച്ചിരുന്ന ആഷിഖിനെ പിൻതുടർന്ന് എത്തിയ പൊലീസാണ് രക്ഷപ്പെടുത്തിയത്.

സംഘത്തിലെ രണ്ടു പേർ പിടിയിലായി. മറ്റുള്ളവർ രക്ഷപ്പെടുകയും ചെയ്തു. രാത്രി 7:45 ഓടുകൂടിയാണ് ആഷിഖിനെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. സംഭവത്തില്‍ ബന്ധുക്കള്‍ മംഗലപുരം പൊലീസില്‍ പരാതി നല്‍കിയതിനെ തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷിക്കുകയായിരുന്നു. 

Related News