വന്യമൃഗങ്ങള്‍ക്ക് വനത്തില്‍ ജലവും ഭക്ഷണവും ഉറപ്പാക്കും; ആക്രമണത്തെ തടയാനായി കര്‍മ്മപദ്ധതിയുമായി വീണ്ടും വനം വകുപ്പ്

  • 12/02/2025

സംസ്ഥാനത്തെ വന്യജീവി ആക്രമണം തടയാൻ 10 മിഷനുകള്‍ക്ക് രൂപംനല്‍കി വനംവകുപ്പ്. കാട്ടാന ആക്രമണത്തില്‍ തുടച്ചായി ആളുകള്‍ മരിച്ച സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. എല്ലാ ഫോറസ്റ്റ് ഡിവിഷനുകളിലും വന്യജീവികളുടെ സ്ഥിരം സഞ്ചാരപാതകള്‍, ആനത്താരകള്‍ എന്നിവ തുടർച്ചയായി നിരീക്ഷിക്കും.

വന്യജീവി സംഘർഷ സംഘർഷ പ്രദേശങ്ങളില്‍ പ്രാദേശികമായി സന്നദ്ധ പ്രതികരണ സേന രൂപീകരിക്കും, ജനവാസമേഖലകളിലേക്ക് വന്യജീവികള്‍ പ്രവേശിക്കുന്നത് തടയാൻ സോളാർ ഫെൻസിംഗ് ശക്തമാക്കും, ഗോത്ര സമൂഹങ്ങളുടെ പ്രാദേശിക അറിവുകളെ ഉപയോഗപ്പെടുത്തി വന്യജീവി ആക്രമണം തടയുക, വന്യജീവികള്‍ക്ക് ഭക്ഷണവും വെള്ളവും വനത്തില്‍ ഉറപ്പ് വരുത്തുക, പാമ്ബ് കടിയേറ്റുള്ള മരണം തടയാൻ ആന്‍റിവെനം ഉല്‍പ്പാദനവും വിതരണവും ശക്തമാക്കുക തുടങ്ങിയവയാണ് കർമ്മ പദ്ധതികള്‍. പ്രവർത്തന രഹിതമായ എസ്റ്റേറ്റുകള്‍ക്ക് നോട്ടീസ് നല്‍കി അടിക്കാടുകള്‍ നീക്കം ചെയ്യാൻ ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു. 

അതേസമയം, മനുഷ്യമൃഗ സംഘർഷത്തിന്റെ പശ്ചാത്തലത്തില്‍ വയനാടിന് 50 ലക്ഷം അനുവദിച്ച്‌ ദുരന്തനിവാരണ വകുപ്പ് ഉത്തരവ്. ജില്ലാ കളക്ടർക്ക് പണം കൈമാറും. വനാതിർത്തി പ്രദേശങ്ങളിലെ അടിക്കാട് വെട്ടാനും ഈ പണം ഉപയോഗിക്കാം. വയനാട്ടില്‍ വര്‍ധിച്ചുവരുന്ന വന്യജീവി സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ വയനാട്ടില്‍ ഉണ്ടായിട്ടുള്ള വന്യജീവി അക്രമങ്ങള്‍ ഉള്‍പ്പെടെ തടയുന്നതിന് വേണ്ടിയാണ് ദുരന്ത നിവാരണ വകുപ്പ് പണം അനുവദിച്ചിരിക്കുന്നത്.

Related News