ഗുരുതരമായ ട്രാഫിക് നിയമ ലംഘനങ്ങൾ; 2024 ൽ 74 പ്രവാസികളെ നാടുകടത്തി കുവൈത്ത്

  • 12/02/2025

കുവൈത്ത് സിറ്റി: ഗുരുതരമായ ട്രാഫിക് നിയമ ലംഘനങ്ങൾ കാരണം 2024 ൽ 74 പ്രവാസികളെ നാടുകടത്തിയതായി ഏകീകൃത ഗൾഫ് ട്രാഫിക് വാരാഘോഷ കമ്മിറ്റി 2025 ചെയർമാൻ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അൽ സുബ്ഹാൻ അറിയിച്ചു. ലൈസൻസില്ലാതെ വാഹനമോടിച്ചതും അപകടകരമായ ഡ്രൈവിംഗ് പെരുമാറ്റങ്ങളിൽ ഏർപ്പെട്ടതും ഉൾപ്പെടെയുള്ള ഗുരുതരമായ ട്രാഫിക് നിയമ ലംഘനങ്ങൾക്ക് പിടിക്കപ്പെട്ടതിനെ തുടർന്നാണ് കടുത്ത നടപടികൾ സ്വീകരിച്ചത്.

പ്രധാനമായും സീറ്റ് ബെൽറ്റ് ഉപയോഗം, ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട് ആകെ 61,553 നിയമലംഘനങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടെന്നും അൽ സുബ്ഹാൻ എടുത്തുപറഞ്ഞു. വർദ്ധിച്ചുവരുന്ന അപകട നിരക്ക്, ട്രാഫിക് നിയമലംഘനങ്ങൾ, മരണങ്ങൾ എന്നിവയാണ് ട്രാഫിക് നിയമത്തിലെ സമീപകാല ഭേദഗതിക്ക് പ്രേരിപ്പിച്ചത്. വ്യക്തികളുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നതിന് നിയമം നിർണായകമായി കണക്കാക്കപ്പെടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related News