കൈയില്‍ എകെ-47 തോക്കുമായി യുവാക്കളുടെ ഫുട്ബോള്‍ കളി; മണിപ്പൂരില്‍ അഞ്ച് പേര്‍ അറസ്റ്റില്‍

  • 14/02/2025

കൈയില്‍ എകെ-47 തോക്കുമായി ഫുട്ബോള്‍ കളിക്കുന്ന യുവാക്കളുടെ വീഡിയോ വൈറലായതിനെ തുടര്‍ന്ന് അഞ്ച് പേര്‍ അറസ്റ്റില്‍. മണിപ്പൂരിലെ കാങ്‌പോക്‌പി ജില്ലയിലാണ് സംഭവം. ബുധനാഴ്ചയാണ് അറസ്റ്റ് ചെയ്തത്. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണിത്.

വൈറലായ വീഡിയോയില്‍ ഒരു കൂട്ടം യുവാക്കളുടെ ഫുട്ബോള്‍ കിറ്റില്‍ എകെ-47 അടക്കമുള്ള തോക്കുകള്‍ സൂക്ഷിച്ചിരിക്കുന്നത് കാണാം. തോക്കുകളില്‍ ബാരലിന് ചുറ്റും ചുവന്ന റിബണുകള്‍ കെട്ടിയിരുന്നു. " പതിനഞ്ചോളം അക്രമികള്‍ അത്യാധുനിക ആയുധങ്ങള്‍ അടങ്ങുന്ന ഫുട്ബോള്‍ കിറ്റുമായി കെ ഗാംനോംഫായ് ഗ്രൗണ്ടില്‍ ഫുട്ബോള്‍ കളിക്കുന്ന വീഡിയോ യുട്യൂബ്, വാട്ട്‌സ്‌ആപ്പ്, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകളില്‍ വൈറലായതിനെ തുടര്‍ന്ന് വീഡിയോയില്‍ ഉള്‍പ്പെട്ട അഞ്ച് പേരെ മണിപ്പൂർ പൊലീസ് അറസ്റ്റ് ചെയ്തു'' പൊലീസ് എക്സില്‍ കുറിച്ചു.

Related News