അമേരിക്കയില്‍ നിന്ന് മോദി മടങ്ങിയെത്തിയ ശേഷം ബിജെപി നേതൃയോഗം ചേരും

  • 14/02/2025

ദില്ലി മുഖ്യമന്ത്രിയെ ബി ജെ പി നാളെ പ്രഖ്യാപിച്ചേക്കാൻ സാധ്യത. യു എസ് സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ദില്ലിയില്‍ തിരിച്ചെത്തുന്നതിന് പിന്നാലെ ബി ജെ പി നേതൃയോഗം ചേരും.

എം എല്‍ എമാരില്‍ നിന്നുതന്നെയാകും മുഖ്യമന്ത്രിയെന്നാണ് വ്യക്തമാകുന്നത്. പർവേഷ് വർമ, വിജേന്ദർ ഗുപ്ത, സതീഷ് ഉപാധ്യായ, ഷിഖ റായ്, രേഖ ഗുപ്ത, എന്നിവർക്കൊപ്പം മുതിർന്ന നേതാവ് ആഷിഷ് സൂദിന്റെ പേരും സജീവ പരിഗണനയിലുണ്ടെന്നാണ് വിവരം.

Related News