വടകര ദൃഷാന കേസ്; പ്രതിക്കെതിരെ മോട്ടോര്‍ വാഹന നിയമ പ്രകാരവും കേസ്, കുറ്റപത്രം സമര്‍പ്പിച്ച്‌ പൊലീസ്

  • 14/02/2025

കോഴിക്കോട് വടകരയില്‍ ഒമ്ബതു വയസുകാരി ദൃഷാനയെ വാഹനമിടിച്ച്‌ കോമയിലാക്കുകയും മുത്തശ്ശി ബേബി മരിക്കുകയും ചെയ്ത കേസില്‍ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ഭാരത് ന്യായ് സംഹിത നിലവില്‍ വരുന്നതിന് മുമ്ബ് രജിസ്റ്റർ ചെയ്ത കേസായതിനാല്‍ ഐ.പി.സി വകുപ്പുകള്‍ ചേർത്താണ് പ്രതിക്കെതിരെ കേസെടുത്തിരുന്നത്.

അശ്രദ്ധമായി അമിതവേഗതയില്‍ വാഹനം ഓടിക്കുക, അശ്രദ്ധമായി വാഹനം ഓടിച്ച്‌ മരണം സംഭവിക്കുക, തെളിവ് നശിപ്പിക്കുക തുടങ്ങിയവക്കൊപ്പം മോട്ടോർ വെഹിക്കിള്‍ ആക്‌ട് വകുപ്പുകളും കുറ്റപത്രത്തില്‍ചേർത്തിട്ടുണ്ട്. കാറിന്‍റെ മാറ്റിയ ഗ്ലാസിന്‍റെ ഭാഗങ്ങള്‍, സ്പെയർ പാർട്സുകള്‍ വാങ്ങിയ ബില്ലുകള്‍, ഇൻഷുറൻസ് ക്ലെയിം വാങ്ങിയ രേഖകള്‍ എന്നിവയും ഹാജരാക്കി.

Related News