വിജയ്‌ക്ക് വൈ-കാറ്റഗറി സുരക്ഷ, നടനെ സന്തോഷിപ്പിക്കാനുള്ള ബിജെപിയുടെ രാഷ്ട്രീയ നീക്കമെന്ന് എഡിഎംകെ

  • 15/02/2025

നടനും തമിഴക വെട്രികഴകം (ടിവികെ) നേതാവുമായ വിജയ്ക്ക് കേന്ദ്ര സർക്കാർ വൈ-കാറ്റഗറി സുരക്ഷയൊരുക്കിയതില്‍ ദുരൂഹത ആരോപിച്ച്‌ എഡിഎംകെ. ബിജെപിയുടെ രാഷ്ട്രീയ നീക്കമാണിതെന്ന് എഡിഎംകെ മുതിർന്ന നേതാവ് കെപി മുനുസാമി പറഞ്ഞു. 

സുരക്ഷാഭീഷണിയുണ്ടെങ്കില്‍ സുരക്ഷ നല്‍കണം. എന്നാല്‍ ഇത് നടനെ സന്തോഷിപ്പിക്കാനുള്ള ബിജെപി നീക്കമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിജയ് രാഷ്ട്രീയത്തില്‍ ഇറങ്ങിയതിനെ തുടർന്നുള്ള സുരക്ഷാഭീഷണി പരിഗണിച്ചാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടിയെന്നാണ് വിവരം. രണ്ട് കമാൻഡോകളടക്കം എട്ട് സായുധസേനാംഗങ്ങള്‍ താരത്തിന് സുരക്ഷയൊരുക്കും. 

Related News