മിഡിൽ ഈസ്റ്റിലെ ഏറ്റവും ശക്തരായ 100 ബിസിനസ്സ് വനിതകൾ; ഇടം നേടിയത് ആറ് കുവൈത്തികൾ

  • 15/02/2025


കുവൈത്ത് സിറ്റി: മിഡിൽ ഈസ്റ്റിലെ ഏറ്റവും ശക്തരായ 100 ബിസിനസ്സ് വനിതകളുടെ പട്ടികയിൽ ആറ് കുവൈത്തികളും ഇടം നേടി. ഫോർബ്സാണ് മിഡിൽ ഈസ്റ്റിന്‍റെ 2025-ലെ മിഡിൽ ഈസ്റ്റിലെ ഏറ്റവും ശക്തരായ 100 ബിസിനസ്സ് വനിതകളുടെ പട്ടിക പുറത്ത് വിട്ടത്. വിവിധ വ്യവസായങ്ങളിലായി വ്യാപിച്ചുകിടക്കുന്നവരാണ് ഈ ആറ് പേരും. കുവൈത്ത് ബിസിനസ്സ് വനിതകളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത് നാഷണൽ ബാങ്ക് ഓഫ് കുവൈത്ത് ഗ്രൂപ്പിൻ്റെ ഡെപ്യൂട്ടി സിഇഒ ഷെയ്ഖ ഖാലിദ് അൽ ബഹാറാണ്. 2014 മുതൽ ബാങ്കിനെ നയിക്കുന്ന അൽ ബഹാർ ബാങ്കിന്‍റെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു, 2024 ലെ ആദ്യ ഒമ്പത് മാസങ്ങളിൽ ഗ്രൂപ്പ് 1.6 ബില്യൺ ഡോളറിൻ്റെ ലാഭവും മൊത്തം ആസ്തി 128.5 ബില്യണും റിപ്പോർട്ട് ചെയ്തു. പട്ടിക മുഴുവൻ പരിഗണിച്ചാല്‍ രണ്ടാം സ്ഥാനത്താണ് അല്‍ ബാഹര്‍ ഉള്ളത്.

Related News