ഫൈലാക ദ്വീപിൽ 2,300 വർഷങ്ങൾക്ക് മുമ്പുള്ള കെട്ടടത്തിന്‍റെ അവശിഷ്ടങ്ങൾ കണ്ടെത്തി

  • 16/02/2025


കുവൈത്ത് സിറ്റി: ഫൈലാക ദ്വീപിലെ അൽ ഖുറൈനിയ സൈറ്റിന് പടിഞ്ഞാറ് 2,300 വർഷങ്ങൾക്ക് മുമ്പ് ഹെല്ലനിസ്റ്റിക് കാലഘട്ടത്തിലെ ഒരു മുറ്റവും കെട്ടിടവും കണ്ടെത്തിയെന്ന് നാഷണൽ കൗൺസിൽ ഫോർ കൾച്ചർ, ആർട്‌സ് ആൻഡ് ലെറ്റേഴ്‌സ്. കുവൈത്ത്-ഇറ്റാലിയൻ ആർക്കിയോളജിക്കൽ മിഷൻ സംഘം അൽ ഖുറൈനിയ സൈറ്റിൽ നടത്തിയ പ്രവർത്തനത്തിനിടെയാണ് ഈ കണ്ടെത്തൽ നടത്തിയതെന്ന് കൗൺസിൽ ഫോർ ആൻറിക്വിറ്റീസ് ആൻഡ് മ്യൂസിയം സെക്ടറിൻ്റെ ആക്ടിംഗ് അസിസ്റ്റൻ്റ് സെക്രട്ടറി ജനറൽ മുഹമ്മദ് ബിൻ രേദ പറഞ്ഞു. കെട്ടിടത്തിൻ്റെ ശിലാസ്ഥാപനങ്ങൾ, ആന്തരിക ഭിത്തി, പുറത്തെ മുറ്റത്തെ മുറിയുമായി ബന്ധിപ്പിക്കുന്ന പ്രവേശന കവാടം എന്നിവയും കണ്ടെത്തലില്‍ ഉൾപ്പെടുന്നുവെന്ന് അദ്ദേഹം വിശദീകരിച്ചു.

Related News