കേരളത്തിലെ വ്യവസായ മേഖലയെ പ്രശംസിച്ച് കൊണ്ടുള്ള ശശി തരൂരിന്റെ ലേഖനത്തില്‍ പ്രതികരണവുമായി ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. ഇടതു പക്ഷം തരൂരിന് സ്വീകര്യമായ വിധത്തില്‍ മുതലാളിത്ത നയങ്ങള്‍ സ്വീകരിച്ചു തുടങ്ങിയെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. നിലവിലത്തെ മുഖ്യധാര ഇടതുപക്ഷത്തെ കുറിച്ചുള്ള എന്റെ വിമർശനവും ഈ വലതുവല്‍ക്കരണം തന്നെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
"ശശി തരൂർ എന്ന എഴുത്തുകാരനെയും ചിന്തകനെയും എനിക്ക് ഇഷ്ടമാണ്. എന്നാല്‍ ഒരു സോഷ്യലിസ്റ്റ് എന്ന നിലയിലും ഇടതുപക്ഷ അനുഭാവി എന്ന നിലയിലും എനിക്ക് അദ്ദേഹത്തിന്റെ മുതലാളിത്ത സാമ്ബത്തിക വികസന നയങ്ങളോട് വിയോജിപ്പാണ്. ഈ പശ്ചാത്തലത്തില്‍ അദ്ദേഹം കഴിഞ്ഞ ദിവസം നടത്തിയ അഭിപ്രായ പ്രകടനത്തെ കുറിച്ച് വിവാദങ്ങള്‍ നടക്കുകയാണല്ലോ. ക്യാപിറ്റലിസ്റ്റ് സാമ്ബത്തിക വികസന നയങ്ങള്‍ ശക്തമായി പിന്തുടരുന്ന തരൂർ ഒരു ഇടതുപക്ഷ സർക്കാരിന്റെ വികസന നയത്തെ അഭിനന്ദിക്കണമെങ്കില്‍ അതില്‍ രണ്ടു വായനകളാണ് സാധ്യം.
ഒന്നുകില്‍ തരൂർ ആശയപരമായി ഇടതുപക്ഷത്തേക്ക് മാറണം. അതിന് വിദൂര സാധ്യത പോലും ആരും കാണില്ല. രണ്ടാമത്തെ സാധ്യത ഇടതു പക്ഷം തരൂരിന് സ്വീകാര്യമായ വിധത്തില്‍ മുതലാളിത്ത നയങ്ങള്‍ സ്വീകരിച്ചു തുടങ്ങി എന്നാണ്. അതാണ് സംഭവിക്കുന്നത് എന്നാണ് എന്റെ വായന. നിലവിലത്തെ മുഖ്യധാര ഇടതുപക്ഷത്തെ കുറിച്ചുള്ള എന്റെ വിമർശനവും ഈ വലതുവല്‍ക്കരണം തന്നെയാണ്," ഗീവര്‍ഗീസ് മാര്‍ കൂറിലോസ് സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?