ഡല്‍ഹിയിലെ ഭൂചലനം: ജാഗ്രത നിര്‍ദേശവുമായി പ്രധാനമന്ത്രി, തുടര്‍ ചലനങ്ങള്‍ക്ക് സാധ്യതയെന്നും മുന്നറിയിപ്പ്

  • 17/02/2025

റിക്ടർ സ്കെയിലില്‍ നാല് രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെ ഡല്‍ഹി നിവാസികള്‍ക്ക് ജാഗ്രത നിർദേശം നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി. ഡല്‍ഹി-എൻ‌സി‌ആർ മേഖലയിലെ നിവാസികളോട് ശാന്തത പാലിക്കാനും സുരക്ഷാ മുൻകരുതലുകള്‍ സ്വീകരിക്കാനും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഇന്ന് പുലർച്ചയോടെയാണ് രാജ്യ തലസ്ഥാനത്ത് ഭൂചലനം അനുഭവപ്പെട്ടത്.

"ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. എല്ലാവരോടും ശാന്തരായിരിക്കാനും സുരക്ഷാ മുൻകരുതലുകള്‍ പാലിക്കാനും ഞാൻ അഭ്യർത്ഥിക്കുന്നു. തുടർ ചലനങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കുക. അധികൃതർ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്" പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.

Related News