എം പിയുടെ ഭാര്യക്ക് ഐഎസ്‌ഐ ബന്ധമെന്ന് ഹിമന്ത ശര്‍മയുടെ ആരോപണം; തെളിവ് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്

  • 17/02/2025

കോണ്‍ഗ്രസ് നേതാവും എംപിയുമായ ഗൗരവ് ഗൊഗോയിയുടെ ബ്രിട്ടീഷുകാരിയായ ഭാര്യ എലിസബത്തിന് പാകിസ്താനുമായും ചാരസംഘടനയായ ഐഎസ്‌ഐയുമായും ബന്ധമുണ്ടെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ ആരോപണം. എന്നാല്‍, ആരോപണം നിഷേധിച്ച കോണ്‍ഗ്രസ് ഇതിന് തെളിവ് ഹാജരാക്കാനും ആവശ്യപ്പെട്ടു. 

ഹിമന്ത ശർമയുടെ ആരോപണങ്ങള്‍ക്ക് എന്ത് തെളിവാണുള്ളതെന്നും എന്തുകൊണ്ടാണ് ഇതുവരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാത്തതെന്നും കോണ്‍ഗ്രസ് നേതാവ് റാഷിദ് ആല്‍വി ചോദിച്ചു. 'ഏത് പാകിസ്താൻ പൗരന്‍റെ പേരാണ് അയാള്‍ ഉപയോഗിക്കുന്നതെന്ന് എനിക്കറിയില്ല. പക്ഷേ ഒന്നാമതായി, ഈ വിവരം എവിടെ നിന്നാണ് വന്നതെന്ന് മുഖ്യമന്ത്രി പറയണം? ഇതിന് എന്ത് തെളിവാണ് അദ്ദേഹത്തിന്റെ കൈവശമുള്ളത്? എന്തെങ്കിലും വിവരം അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ടെങ്കില്‍ എന്തുകൊണ്ടാണ് ഇതുവരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാത്തത്?' -റാഷിദ് ചോദിച്ചു. 

'രാഷ്ട്രീയത്തിന്‍റെ നിലവാരം ഇത്രയധികം താഴാൻ പാടില്ല. എല്ലാത്തിനും ഒരു പരിധിയുണ്ട്. പ്രതിപക്ഷ നേതാക്കളെയും അവരുടെ കുടുംബങ്ങളെയും അപകീർത്തിപ്പെടുത്തുന്നത് ഉചിതമല്ല. അത്തരം പ്രസ്താവനകള്‍ നിർഭാഗ്യകരമാണ്' -അദ്ദേഹം കൂട്ടിച്ചേർത്തു. 

Related News