സിഐടിയു പ്രവര്‍ത്തകന്റെ കൊല: കേസില്‍ മൂന്നു പേര്‍ പിടിയില്‍; മുഖ്യ പ്രതിയുള്‍പ്പടെ അഞ്ച് പേര്‍ ഒളിവില്‍

  • 17/02/2025

പത്തനംതിട്ടയില്‍ സിഐടിയു പ്രവർത്തകൻ ജിതിനെ കൊലപ്പെടുത്തിയ കേസില്‍ മൂന്നു പേർ പിടിയില്‍. മുഖ്യ പ്രതി വിഷ്ണു ഉള്‍പ്പടെ അഞ്ചു പ്രതികള്‍ ഇനിയും പിടിയിലാകാനുണ്ട്. കൊലപാതകം നടന്ന സമയം ജിതിനൊപ്പമുണ്ടായിരുന്ന വിഷ്ണുവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ 8 പ്രതികളാണ് കേസിലുള്ളത്. അഖില്‍, ശരണ്‍, ആരോമല്‍ എന്നീ പ്രതികളാണ് നിലവില്‍ പൊലീസ് കസ്റ്റഡിയിലുള്ളത്.

ജിതിനെ കുത്തിയ മുഖ്യപ്രതി വിഷ്ണു ഉള്‍പ്പടെ 5 പ്രതികള്‍ക്കായി പൊലീസ് അന്വേഷണം തുടരുകയാണ്.പൊലീസ് എഫ്‌ഐആറില്‍ കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ കാരണങ്ങളുണ്ടെന്ന് പരാമർശമില്ല. യുവാക്കള്‍ തമ്മിലുണ്ടായ അടിപിടി കൊലപാതകത്തില്‍ കലാശിച്ചുവെന്നാണ് എഫ്‌ഐആറിലുള്ളത്. സിഐടിയു പ്രവർത്തകനായ ജിതിനെ കൊലപ്പെടുത്തിയത് ആർഎസ്‌എസാണെന്നാണ് സിപിഎം ജില്ലാ സെക്രട്ടറിയുടെ ആരോപണം. 

അതേസമയം, സിപിഎമ്മിന്റെ ആരോപണം ബിജെപി തള്ളി. പ്രതികളിലാരും ആർഎസ്‌എസ്-ബിജെപി ബന്ധമുള്ളവരല്ലെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് വി.എ സൂരജ് പറഞ്ഞു. 

Related News