ഓഫര്‍ തട്ടിപ്പ്: പ്രതി അനന്തു കൃഷ്ണനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു

  • 17/02/2025

ഓഫർ തട്ടിപ്പ് കേസിലെ പ്രതി അനന്തു കൃഷ്ണനെ രണ്ട് ദിവസത്തേക്ക് ക്രൈം ബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു. മുവാറ്റുപുഴ ഒന്നാം ക്ലാസ്സ്‌ മജിസ്‌ട്രേറ്റ് കോടതിയാണ് കസ്റ്റഡിയില്‍ വിട്ടത്. കൊച്ചിയിലെ ഓഫീസിലടക്കം പ്രതിയെ എത്തിച്ച്‌ തെളിവെടുപ്പ് നടത്തും. കേസില്‍ കോണ്‍ഗ്രസ് നേതാവ് ലാലി വിൻസെന്റിന്റെ അറസ്റ്റ് പാടില്ലെന്ന് ഹൈക്കോടതി.

ഓഫർ തട്ടിപ്പ് കേസില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയ കാര്യങ്ങളിലും അനന്തുവിന്റെ മൊഴിയിലും വ്യക്തത വരുത്തുകയാണ് ക്രൈംബ്രാഞ്ചിൻ്റെ ലക്ഷ്യം. കൊട്ടി കേന്ദ്രീകരിച്ച്‌ 20,163 പേരില്‍ നിന്ന് 60,000 രൂപ വീതവും 4035 പേരില്‍ നിന്ന് 56,000 രൂപയും അനന്തു വാങ്ങിയെന്നും അനന്തുവിന്റെ വിവിധ അക്കൗണ്ടുകളിലേക്ക് 143 കോടി രൂപ വന്നെന്നുമാണ് കസ്റ്റഡി അപേക്ഷയില്‍ ക്രൈംബ്രാഞ്ച് സൂചിപ്പിച്ചിരിക്കുന്നത്. അനന്തുവിന്റെ കടവന്ത്രയിലുള്ള സോഷ്യല്‍ ബീ വഞ്ചേഴ്സ് എന്ന സ്ഥാപനത്തിലെ 11 അക്കൗണ്ടുകള്‍ വഴി 548 കോടി രൂപ എത്തിയതായും ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്.

Related News