ചിറ്റൂരില്‍ സീഡ് സൊസൈറ്റി രജിസ്റ്റര്‍ ചെയ്തത് സ്റ്റാഫിൻ്റെ പേരില്‍; മന്ത്രി കൃഷ്ണൻകുട്ടിക്കെതിരെ കോണ്‍ഗ്രസ്

  • 18/02/2025

പാതി വില തട്ടിപ്പില്‍ മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ പങ്ക് സംബന്ധിച്ച കൂടുതല്‍ തെളിവുകള്‍ പുറത്തു വിട്ട് കോണ്‍ഗ്രസ്. സീഡ് സൊസൈറ്റി രജിസ്റ്റർ ചെയ്തത് മന്ത്രിയുടെ അസിസ്റ്റൻ്റ് പ്രൈവറ്റ് സെക്രട്ടറിയുടെ പേരിലാണെന്ന് ഡിസിസി വൈസ് പ്രസിഡൻ്റ് സുമേഷ് അച്ച്‌യുതൻ വാർത്താസമ്മേളനത്തില്‍ ആരോപിച്ചു. ഇതിന്റെ രേഖകളും കോണ്‍ഗ്രസ് നേതാവ് പുറത്തുവിട്ടു. 

മന്ത്രിയുടെ അസിസ്റ്റൻ്റ് പ്രൈവറ്റ് സെക്രട്ടറി പ്രേംകുമാറിൻ്റെ പേരില്‍ രജിസ്റ്റർ ചെയ്ത രേഖകളാണ് കോണ്‍ഗ്രസ് പുറത്തു വിട്ടത്. മന്ത്രിയുടെ ഓഫീസിനുള്ള പങ്ക് തെളിയിക്കുന്ന രേഖകളാണ് പുറത്തുവിട്ടത്. ചിറ്റൂരില്‍ സീഡ് സൊസൈറ്റി രജിസ്റ്റർ ചെയ്തത് മന്ത്രിയുടെ സ്റ്റാഫിൻ്റെ പേരിലാണ്. പ്രേംകുമാർ മന്ത്രിയുടെ സന്തത സഹചാരിയാണെന്നും കോണ്‍ഗ്രസ് പറയുന്നു. മന്ത്രി കെ കൃഷ്ണൻ കുട്ടി രാജിവെക്കണം. മന്ത്രിയുടെ പങ്ക് അന്വേഷിക്കണം. 2000 ത്തോളം പേരില്‍ നിന്ന് പണം തട്ടിയത് മന്ത്രിയുടെ ഓഫീസിൻ്റെ അറിവോടെയെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

മന്ത്രി രാജിവെച്ച്‌ അന്വേഷണം നേരിടണം. ചിറ്റൂർ സോഷ്യഇക്ണോമിക് എൻവിറോണ്‍മെൻ്റല്‍ ഡെവലപ്മെൻ്റ് സൊസൈറ്റി (ചിറ്റൂർ സീഡ്സ്) രജിസ്റ്റർ ചെയ്തത് സ്റ്റാഫിൻ്റെ വീട്ട് അഡ്രസിലെന്ന് രേഖയിലുണ്ട്. 

Related News