അക്കൗണ്ട് മരവിപ്പിച്ചിട്ടില്ലെന്ന് ലാലി വിൻസെന്റ് , 47 ലക്ഷം കിട്ടിയത് ഫീസിനത്തില്‍, വിവരങ്ങള്‍ ഇഡിക്ക് കൈമാറി, ഡിജിറ്റല്‍ ഉപകരണങ്ങള്‍ പിടിച്ചെടുത്തു

  • 18/02/2025

ഓഫർ തട്ടിപ്പ് കേസില്‍ റെയ്ഡിന് പിന്നാലെ പ്രതികളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച്‌ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. കേസിലെ ഒന്നാം പ്രതി അനന്ത കൃഷ്ണന്റെ നിയമോപദേശകയായ ലാലി വിൻസന്റിന്റെ ബാങ്ക് അക്കൗണ്ടിലെ 1.15 ലക്ഷം രൂപയും അനന്തു കൃഷ്ണന്റെ പേരിലുള്ള 2.35 കോടിയും ഇഡി മരവിപ്പിച്ചു. ആനന്ദകുമാറിന്റെ വീട്ടില്‍ നിന്ന് ഡിജിറ്റല്‍ ഉപകരണങ്ങളും പണമിടപാട് രേഖകളും പിടിച്ചെടുത്തു.

അതേസമയം തന്റെ അക്കൗണ്ട് മരവിപ്പിച്ചില്ലെന്ന് ലാലി വിൻസെന്റ് മധ്യാമങ്ങളോട് പറഞ്ഞു. പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ വക്കീല്‍ ഫീസായി കിട്ടിയ 47 ലക്ഷത്തിന്റെ വിവരങ്ങള്‍ ഇഡിക്ക് കൈമാറിയതായി അസ്വ. ലാലി വിന്‍സെന്റ് കൂട്ടിച്ചേര്‍ത്തു.

ഇഡി വന്നു തന്നെ ചോദ്യം ചെയ്തിരുന്നു. കേസിനെ കുറിച്ചും കക്ഷികളെ കുറിച്ചും തനിക്ക് അറിയാവുന്ന കാര്യങ്ങള്‍ താൻ ഇഡിയോട് പറഞ്ഞിട്ടുണ്ട്. അനന്തു കൃഷ്ണൻ തന്റെ കക്ഷിയാണ്. അദ്ദേഹത്തെ ഒരിക്കലും തള്ളിപ്പറയില്ല. താൻ മൂന്ന് വർഷം മൂന്ന് സ്ഥാപനങ്ങളിലായി ജോലി ചെയ്തതിന്റെ ഫീസാണ് നാല്‍പ്പത്തിയേഴു ലക്ഷത്തി നാലായിരത്തി അഞ്ഞു രൂപ. അതിന്റെ വിവരങ്ങള്‍ ഇഡിക്ക് കൈമാറിയിട്ടുണ്ട്.

Related News