ദൗത്യത്തിന് 100 ഉദ്യോഗസ്ഥര്‍; മസ്തകത്തില്‍ മുറിവേറ്റ കൊമ്ബനെ നാളെ മയക്കുവെടി വെയ്ക്കും

  • 18/02/2025

ചാലക്കുടി അതിരപ്പിള്ളിയില്‍ മസ്തകത്തില്‍ മുറിവേറ്റ കൊമ്ബനെ മയക്കാനുള്ള ദൗത്യം നാളെ ആരംഭിക്കും. രാവിലെ ആറു മണിയോടെ മയക്കുവെടി വെക്കാനാണ് തീരുമാനം. വെറ്റിനറി ഓഫീസര്‍ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലാണ് ദൗത്യം.

ആന വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാണ്. മയക്കുവെടി നല്‍കി കൊമ്ബനെ കുങ്കി ആനകളുടെ സഹായത്തോടെ കോടനാട് ആനകൂട്ടിലെത്തിച്ച്‌ ചികിത്സ നല്കാനാണ് നീക്കം. ഇതിനായി രണ്ട് കുങ്കി ആനകളെ അതിരപ്പിള്ളിയിലെത്തിച്ചു.

Related News