ലേഖന വിവാദവും മോദി പ്രശംസയും കോണ്‍ഗ്രസിലുണ്ടാക്കിയ പൊട്ടിത്തെറിക്കിടെ ഇന്നലെ ദില്ലിയില്‍ നടന്ന ശശി തരൂർ- രാഹുല്‍ ഗാന്ധി കൂടിക്കാഴ്ചയില്‍ പൂർണ്ണ സമവായമായില്ല. കോണ്‍ഗ്രസ് പാർട്ടി നയത്തോട് ചേർന്നു നില്‍ക്കണമെന്ന് ശശി തരൂരിനോട് രാഹുല്‍ ഗാന്ധി അഭ്യർത്ഥിച്ചതായാണ് വിവരം. വ്യത്യസ്ത നിലപാട് സ്വീകരിക്കുന്നത് പ്രതിസന്ധിയുണ്ടാക്കുമെന്നാണ് രാഹുലിൻറെ ഉപദേശം. മോദിയുടെ അമേരിക്കൻ സന്ദർശനത്തിന്മേല്‍ പാർട്ടി സ്വീകരിച്ച നയം രാഹുല്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍ താൻ പാർട്ടി നയത്തെ എതിർത്തിട്ടില്ലെന്ന് തരൂർ രാഹുലിന് മറുപടി നല്‍കി. ചില വിഷയങ്ങളില്‍ എന്നും വ്യക്തിപരമായ വിലയിരുത്തല്‍ നടത്തിയിട്ടുണ്ട്. പാർട്ടിയില്‍ കുറെക്കാലമായി തന്നോട് അവഗണനയുണ്ടെന്നും കൂടിയാലോചന കുറയുന്നെന്നും തരൂർ പരാതിപ്പെട്ടതായാണ് വിവരം. വളഞ്ഞിട്ടാക്രമിച്ചാല്‍ കടുത്ത നിലപാട് സ്വീകരിക്കേണ്ടി വരുമെന്ന് ചർച്ചയില്‍ തരൂർ നിലപാടെടുത്തു. സംസ്ഥാന കോണ്‍ഗ്രസിലും തനിക്കെതിരെ പടയൊരുക്കമുണ്ടെന്ന് തരൂർ ചൂണ്ടിക്കാട്ടുന്നു,
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?