ടെലികമ്മ്യൂണിക്കേഷൻ ടവർ ഹാക്ക്; ചൈനീസ് സംഘത്തിലെ ഒരാൾ കൂടി അറസ്റ്റിൽ

  • 19/02/2025


കുവൈത്ത് സിറ്റി: പ്രാദേശിക ടെലികമ്മ്യൂണിക്കേഷൻ ടവറുകൾ ഹാക്ക് ചെയ്ത ചൈനീസ് സംഘത്തിലെ ഒരാൾ കൂടി അറസ്റ്റിൽ. വ്യക്തികളുടെയും കമ്പനികളുടെയും ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം തട്ടിയെടുക്കാനും സൈബർ ആക്രമണം നടത്തിയതിനും കഴിഞ്ഞയാഴ്ച പിടികൂടിയ ചൈനീസ് സംഘത്തിലെ ഒളിവിൽപ്പോയ ഒരു അംഗമാണ് ഗൾഫ് രാജ്യത്ത് പിടിയിലായത്. പ്രതി രാജ്യം വിട്ട ഉടൻ തന്നെ കുവൈത്ത് അധികൃതർ ഗൾഫ് രാജ്യത്തിലെ സുരക്ഷാ അധികാരികളുമായി ഏകോപിപ്പിക്കുകയും വിഷയത്തെ കുറിച്ച് ധരിപ്പിക്കുകയും ചെയ്തു. തുടർ നിയമനടപടികൾക്കായി പ്രതിയെ കുവൈത്തിലേക്ക് എത്തിക്കുന്നതിനുള്ള നടപടികൾ പുരോ​ഗമിക്കുകയാണ്.

Related News