വിരുന്നുകാരായി ഡോൾഫിൻ കൂട്ടം കുവൈത്തിൽ

  • 19/02/2025


കുവൈത്ത് സിറ്റി: എൻവയോൺമെൻ്റൽ വോളണ്ടറി ഫൗണ്ടേഷൻ്റെ കുവൈത്ത് ഡൈവിംഗ് ടീം ആദ്യമായി കുവൈത്ത് ബേയുടെ തെക്ക് ഉം അൽ നമീൽ ദ്വീപിന് സമീപം ചെറുതും വലുതുമായ ഡോൾഫിനുകളുടെ ഒരു വലിയ കൂട്ടത്തെ കണ്ടെത്തി. കോസ്റ്റ് ഗാർഡിൻ്റെ ജനറൽ അഡ്മിനിസ്‌ട്രേഷനുമായി സഹകരിച്ച് പ്ലാസ്റ്റിക് മാലിന്യങ്ങളും മത്സ്യബന്ധന വലകളും വൃത്തിയാക്കുക എന്ന ലക്ഷ്യത്തോടെ ദ്വീപിൽ ഇടയ്ക്കിടെ സന്ദർശനം നടത്തിയ സംഘം മൂന്ന് മീറ്റർ താഴ്ചയിൽ വലിയൊരു കൂട്ടം ഡോൾഫിനുകളെ കണ്ടതായി സംഘത്തിൻ്റെ മറൈൻ ഓപ്പറേഷൻ ഓഫീസർ വാലിദ് അൽ ഷാറ്റി പറഞ്ഞു. ഉം അൽ നമീൽ പരിസരത്തും അതിൻ്റെ തെക്കുഭാഗത്തും മത്സ്യബന്ധനവും വല ഉപയോഗവും നിരോധിക്കാനുള്ള ബന്ധപ്പെട്ട അധികാരികളുടെ തീരുമാനമാണ് ഇത്രയധികം ഡോൾഫിനുകളുടെ സാന്നിധ്യത്തിന് കാരണമെന്ന് സംഘം ഇത് മുമ്പ് സമീപ പ്രദേശത്ത് കണ്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related News