ഒരു ബില്യൺ ദിനാർ മൂല്യമുള്ള പുനരുപയോഗ ഊർജ പദ്ധതികളുമായി കുവൈത്ത്; വലിയ പ്രതീക്ഷകൾ

  • 20/02/2025



കുവൈത്ത് സിറ്റി: കുവൈത്തിലെ പുനരുപയോഗ ഊർജ പദ്ധതികളുടെ ഏകദേശ മൂല്യം ഏകദേശം ഒരു ബില്യൺ ദിനാർ ആണെന്ന് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രി ഡോ. മഹമൂദ് ബൗഷാഹ്രി അറിയിച്ചു. ഓരോ പദ്ധതിയുടെയും നടത്തിപ്പിന് രണ്ടോ രണ്ടര വർഷമോ എടുക്കും. കുവൈത്തിൽ ആദ്യമായി നടക്കുന്ന റീജിയണൽ കൗൺസിൽ ഫോർ റിന്യൂവബിൾ എനർജി ആൻഡ് എനർജി എഫിഷ്യൻസിയുടെ 24-ാമത് സമ്മേളനം ഉദ്ഘാടനം ചെയ്ത ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 

3,000 മെഗാവാട്ട് ഉൽപ്പാദിപ്പിക്കുന്നതിനായി ഷാഖയയിൽ (മൂന്ന്, നാല് ഘട്ടങ്ങൾ) ചൈനയുമായി സഹകരിച്ചാണ് ആദ്യത്തെ പദ്ധതി നടപ്പിലാക്കുന്നത്. പബ്ലിക് അതോറിറ്റി ഫോർ പാർട്ണർഷിപ്പ് പ്രോജക്ടുകളുടെ പങ്കാളിത്തത്തോടെ 2,700 മെഗാവാട്ട് ശേഷിയുള്ള പുനരുപയോഗ ഊർജ പദ്ധതിയാണ് രണ്ടാമത്തേത്. അടുത്ത നാല് വർഷത്തിനുള്ളിൽ, മൊത്തം ഊർജ്ജ ഉൽപ്പാദനത്തിൽ പുനരുപയോഗ ഊർജ്ജത്തിൻ്റെ പങ്ക് ഏകദേശം 30 ശതമാനമായി വർദ്ധിക്കുമെന്നും അദ്ദേഹം കബട്ടിച്ചേർത്തു.

Related News