പരിശീലന അഭ്യാസത്തിനിടെ രണ്ട് സൈനികർക്ക് ജീവൻ നഷ്ടം; അമേരിക്കൻ - കുവൈത്തി ടീം അന്വേഷിക്കും

  • 20/02/2025



കുവൈത്ത് സിറ്റി: പരിശീലന അഭ്യാസത്തിനിടെ രണ്ട് സൈനികർ മരണപ്പെട്ട സംഭവം അന്വേഷിക്കാൻ പ്രത്യേക സംഘം. അമേരിക്കൻ - കുവൈത്തി ടീമിനെയാണ് അന്വേഷണത്തിനായി നിയോഗിച്ചിട്ടുള്ളത്. . "ഡെസേർട്ട് ഒബ്സർവർ 4" ൻ്റെ അവസാന അഭ്യാസത്തിനിടെയാണ് അപകടം ഉണ്ടായത്. പ്രതിരോധ മന്ത്രി ഷെയ്ഖ് അബ്ദുല്ല അലി അബ്ദുല്ല അൽ സബാഹിൻ്റെ നിർദ്ദേശപ്രകാരം അപകടത്തിൻ്റെ സാഹചര്യങ്ങളും കാരണങ്ങളും നിർണ്ണയിക്കാൻ കുവൈത്ത് - അമേരിക്കൻ സംയുക്ത സാങ്കേതിക സംഘത്തെ നിയോഗിക്കുകയായിരുന്നു. ഈ സഹകരണം ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തെയും അഭ്യാസങ്ങളിലും പ്രവർത്തന പരിശീലനത്തിലും സുരക്ഷയുടെ ഉയർന്ന മാനദണ്ഡങ്ങൾ ഉറപ്പാക്കാനുള്ള സംയുക്ത പരിശ്രമവും വ്യക്തമാക്കുന്നുവെന്ന് പ്രതിരോധ മന്ത്രി പറഞ്ഞു.

Related News